ഐപിഎല്‍ മുടങ്ങുമോ? ബിസിസിഐ മെഡിക്കല്‍ ഓഫീസര്‍ക്കും കോവിഡ്

ഐപിഎല്‍ മുടങ്ങുമോ? ബിസിസിഐ മെഡിക്കല്‍ ഓഫീസര്‍ക്കും കോവിഡ്
ഐപിഎല്‍ മുടങ്ങുമോ? ബിസിസിഐ മെഡിക്കല്‍ ഓഫീസര്‍ക്കും കോവിഡ്

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പോരാട്ടം കോവിഡിന്റെ പശ്ചാത്തലത്തില്‍ യുഎഇയിലാണ് നടക്കുന്നത്. ഈ മാസം 19ന് മത്സരങ്ങള്‍ ആരംഭിക്കും. ടീമുകളെല്ലാം യുഎഇയില്‍ എത്തിയിട്ടുണ്ട്. ഈ മാസം 19 മുതല്‍ നവംബര്‍ പത്ത് വരെയാണ് ഐപിഎല്‍ പോരാട്ടങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്.

അതിനിടെയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിലെ രണ്ട് താരങ്ങള്‍ക്കും സ്റ്റാഫ് അംഗങ്ങള്‍ക്കുമടക്കം 13 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇപ്പോഴിതാ ആ പട്ടികയിലേക്ക് ബിസിസിഐയിലെ ഒരു മെഡിക്കല്‍ അംഗവും എത്തിയതയാണ് റിപ്പോര്‍ട്ടുകള്‍. യുഎഇയിലെത്തിയ ബിസിസിഐ മെഡിക്കല്‍ ഓഫീസറായ വ്യക്തിക്കാണ് കോവിഡ് പോസിറ്റീവായിരിക്കുന്നത്. 

ലക്ഷണങ്ങള്‍ ഒന്നും കാണിക്കാതിരുന്ന ബിസിസിഐ മെഡിക്കല്‍ ഓഫീസര്‍ നിലവില്‍ ക്വാറന്റൈനിലാണെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇദ്ദേഹം ആരുമായും സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടിട്ടില്ലെന്നും യുഎഇയിലേക്കുള്ള യാത്രക്കിടെയാകും കോവിഡ് ബാധിച്ചതെന്നുമാണ് ബിസിസിഐ പറയുന്നത്. ഇതോടെ ടൂർണമെന്റിന് മേൽ കൂടുതൽ ആശങ്ക പരന്നിരിക്കുകയാണ് ഇപ്പോൾ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com