ദുബായ്: ഐപിഎല്ലിൽ ഇന്ന് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ കിങ്സ് ഇലവൻ പഞ്ചാബുമായി ഏറ്റുമുട്ടും. ടോസ് നേടിയ ബാംഗ്ലൂർ ആദ്യം ബൗൾ ചെയ്യാൻ തീരുമാനിച്ചു.
ആദ്യ മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ നേടിയ വിജയത്തിന്റെ ആത്മവിശ്വാസവുമായാണ് ആർസിബി കളത്തിലിറങ്ങുന്നത്. മറുവശത്ത് ഡൽഹിക്കെതിരായ സൂപ്പർ ഓവർ പരാജയത്തിനു ശേഷമാണ് പഞ്ചാബ് എത്തുന്നത്.
മലയാളി താരം ദേവദത്ത് പടിക്കലിന്റെ ഫോം ബാംഗ്ലൂരിന് പ്രതീക്ഷ നൽകുന്നു. അതിനൊപ്പം ഡിവില്ലിയേഴ്സും ഫോമിലേക്കെത്തിയതോടെ ടീമിന്റെ ആത്മവിശ്വാസം ഉയർന്നിട്ടുണ്ട്. വിരാട് കോഹ്ലിയിൽ നിന്ന് മികച്ച ഇന്നിങ്സിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. യുസ്വേന്ദ്ര ചാഹൽ, നവ്ദീപ് സെയ്നി എന്നിവരുടെ ബൗളിങ്ങും ബാംഗ്ലൂരിന് കരുത്താകും.
മറുവശത്ത് ഇന്ത്യൻ താരം മായങ്ക് അഗർവാളിലാണ് പഞ്ചാബിന്റെ പ്രതീക്ഷ. ഇതിനൊപ്പം ക്യാപ്റ്റൻ കെഎൽ രാഹുൽ കൂടി ഫോമിലേക്കെത്തിയാൽ അവർക്ക് കാര്യങ്ങൾ എളുപ്പമാകും. ബൗളിങ്ങിൽ മുഹമ്മദ് ഷമി മികച്ച ഫോമിലാണ്. ഗ്ലെൻ മാക്സ്വെൽ ഫോമിലെത്തുമെന്ന പ്രതീക്ഷയും ആരാധകർക്കുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ