ഐപിഎല്ലിന് മുൻപ് ആഹ്ലാദം; കുടുംബത്തിലേക്ക് പുതിയ അതിഥി എത്തി; ഡുപ്ലെസിസിന് ആശംസകൾ നേർന്ന് ചെന്നൈ സൂപ്പർ കിങ്സ്

ഐപിഎല്ലിന് മുൻപ് ആഹ്ലാദം; കുടുംബത്തിലേക്ക് പുതിയ അതിഥി എത്തി; ഡുപ്ലെസിസിന് ആശംസകൾ നേർന്ന് ചെന്നൈ സൂപ്പർ കിങ്സ്
ഐപിഎല്ലിന് മുൻപ് ആഹ്ലാദം; കുടുംബത്തിലേക്ക് പുതിയ അതിഥി എത്തി; ഡുപ്ലെസിസിന് ആശംസകൾ നേർന്ന് ചെന്നൈ സൂപ്പർ കിങ്സ്

ജൊഹന്നാസ്ബര്‍ഗ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പോരാട്ടം തുടങ്ങാനിരിക്കെ കുടുംബത്തിലേക്ക് പുതിയ അതിഥി എത്തിയതിന്റെ ആ​ഹ്ലാദത്തിലാണ് മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകനും ചെന്നൈ സൂപ്പര്‍ കിങ്‌സ് താരവുമായ ഫാഫ് ഡുപ്ലെസിസ്. ഡുപ്ലെസിസിനും ഭാര്യ ഇമാരിക്കും ഒരു പെണ്‍കുഞ്ഞ് പിറന്നു. ദമ്പതിമാരുടെ രണ്ടാമത്തെ കുഞ്ഞാണിത്. ആദ്യ കുഞ്ഞ് 2013ലാണ് ജനിച്ചത്.  

താരത്തിന്റെ സന്തോഷത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സും പങ്കു ചേര്‍ന്നു. ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ ടീം ആശംസകളുമായി രംഗത്തെത്തി. അമേലി തന്റെ കുഞ്ഞ് സഹോദരിയായ സോയയെ സ്വാഗതം ചെയ്യുന്നത് പോലെ ചെന്നൈ ടീം കുഞ്ഞ് അതിഥിയെ ചെന്നൈ കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി ചെന്നൈ ടീം കുറിച്ചു. ഡുപ്ലെസിസിന് എല്ലാവിധ ആശംസകളും നേരുന്നതായും ദമ്പതിമാര്‍ സന്തോഷകരമായി ഇരിക്കട്ടെയെന്നും ടീം ആശംസിച്ചു. 

2011ലാണ് ഡുപ്ലെസിസ് ചെന്നൈ ടീമിലെത്തുന്നത്. പിന്നീട് ടീമിന്റെ നെടുംതൂണുകളിലൊന്നായി താരം മാറി. 2018ല്‍ താരവുമായുള്ള കരാര്‍ ചെന്നൈ നീട്ടുകയായിരുന്നു. 

ഈ സീസണിലെ ഐപിഎല്‍ പോരാട്ടം യുഎഇയിലാണ് നടക്കുന്നത്. സെപ്റ്റംബറില്‍ ഡുപ്ലെസിസ് ടീമിനൊപ്പം ചേരാന്‍ യുഎഇയില്‍ എത്തിച്ചേരും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com