ധോനിയില്ലാതെ ജാര്‍ഖണ്ഡ്; സയിദ് മുഷ്താഖ് അലി ട്രോഫിയില്‍ കളിക്കില്ല 

ധോനിയുടെ പേരില്ലാതെയാണ് ടൂര്‍ണമെന്റിനുള്ള ടീമിനെ ജാര്‍ഖണ്ഡ് പ്രഖ്യാപിച്ചത്
ധോനി/ഫയല്‍ ചിത്രം
ധോനി/ഫയല്‍ ചിത്രം

റാഞ്ചി: സയിദ് മുഷ്താഖ് അലി ട്രോഫി കളിക്കാന്‍ ധോനി എത്തുമെന്ന ആരാധകരുടെ പ്രതീക്ഷയും അവസാനിച്ചു. ധോനിയുടെ പേരില്ലാതെയാണ് ടൂര്‍ണമെന്റിനുള്ള ടീമിനെ ജാര്‍ഖണ്ഡ് പ്രഖ്യാപിച്ചത്. 

ബാറ്റിങ്ങ് മെച്ചപ്പെടുത്താനും ഫിറ്റ്‌നസ് നിലനിര്‍ത്താനും ധോനി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ കളിക്കുമെന്നാണ് വിലയിരുത്തപ്പെട്ടിരുന്നത്. 2021ലെ ഐപിഎല്‍ കളിക്കുമെന്ന് ധോനി പ്രഖ്യാപിച്ച സാഹചര്യത്തിലായിരുന്നു അത്. ധോനിക്ക് ഒപ്പം വിരമിക്കല്‍ പ്രഖ്യാപിച്ച സുരേഷ് റെയ്‌ന ഉത്തര്‍പ്രദേശിനെ ഇക്കുറി നയിക്കും. 

യുവരാജ് സിങ്ങും വിരമിക്കല്‍ തീരുമാനം ഉപേക്ഷിച്ച് സയിദ് മുഷ്താഖ് അലി ട്രോഫി കളിക്കാനായി എത്തുകയാണ്. ഇഷാന്‍ കിഷനാണ് ജാര്‍ഖണ്ഡിന്റെ സയിദ് മുഷ്താഖ് അലി ട്രോഫിക്കുള്ള ടീമിനെ നയിക്കുന്നത്. ജനുവരി 10 മുതല്‍ 31 വരെയാണ് ടൂര്‍ണമെന്റ്. 

2020 ഓഗസ്റ്റിലാണ് ധോനി രാജ്യാന്തര ക്രിക്കറ്റില്‍ നിന്നുമുള്ള തന്റെ വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഐപിഎല്ലില്‍ ഈ സീസണില്‍ മികവ് കണ്ടെത്താന്‍ ധോനിക്ക് കഴിഞ്ഞിരുന്നില്ല. നായകനായും ധോനി നിരാശപ്പെടുത്തി. എന്നാല്‍ സീസണിലെ ചെന്നൈയുടെ അവസാന മത്സരത്തിന് ടോസിന് എത്തിയപ്പോള്‍ ധോനി ഇത് തന്റെ അവസാന മത്സരം ആയിരിക്കില്ലെന്ന് പ്രഖ്യാപിക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com