വിക്കറ്റിന് പിന്നില്‍ 'തല' മാജിക്ക് വീണ്ടും കാണാം; ധോനി കളിക്കാനിറങ്ങുന്നു; മാര്‍ച്ച് ഒന്ന് മുതല്‍ പരിശീലനം

2019ലെ ലോകകപ്പ് പോരാട്ടത്തില്‍ കളിച്ച ശേഷം മുന്‍ നായകന്‍ മഹേന്ദ്ര സിങ് ധോനി ഇന്ത്യക്കായി മൈതാനത്തിറങ്ങിയിട്ടില്ല
വിക്കറ്റിന് പിന്നില്‍ 'തല' മാജിക്ക് വീണ്ടും കാണാം; ധോനി കളിക്കാനിറങ്ങുന്നു; മാര്‍ച്ച് ഒന്ന് മുതല്‍ പരിശീലനം

ചെന്നൈ: 2019ലെ ലോകകപ്പ് പോരാട്ടത്തില്‍ കളിച്ച ശേഷം മുന്‍ നായകന്‍ മഹേന്ദ്ര സിങ് ധോനി ഇന്ത്യക്കായി മൈതാനത്തിറങ്ങിയിട്ടില്ല. ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് നേരത്തെ വിരമിച്ച ധോനി പരിമിത ഓവര്‍ ക്രിക്കറ്റില്‍ നിന്ന് എന്ന് വിരമിക്കുമെന്ന ചോദ്യം ഇപ്പോഴും ഉത്തരമില്ലാതെ നില്‍ക്കുന്നു. ധോനി ഇത് സംബന്ധിച്ച് ഒന്നും പറഞ്ഞിട്ടുമില്ല. 

അതേസമയം ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം അധ്യായത്തിന് അടുത്ത മാസം തുടക്കമാകുകയാണ്. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് ചെന്നൈ സൂപ്പര്‍ കിങ്‌സുമായാണ് ഏറ്റുമുട്ടാനൊരുങ്ങുന്നത്. മാര്‍ച്ച് 29നാണ് ടൂര്‍ണമെന്റിന് തുടക്കമാകുന്നത്. 

പോരാട്ടത്തിന് മുന്നോടിയായി ചെന്നൈ ടീം നായകനായ ധോനി മാര്‍ച്ച് ഒന്ന് മുതല്‍ പരിശീലനം തുടങ്ങുമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. മാര്‍ച്ച് ഒന്ന് മുതല്‍ ധോനി ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ പരിശീലനം ആരംഭിക്കും. രണ്ടാഴ്ചയിലേറെ ധോനി പരിശീലനം നടത്തും. 

ധോനിക്കൊപ്പം ടീമംഗങ്ങളായ സുരേഷ് റെയ്‌ന, അമ്പാട്ടി റായിഡും എന്നിവരും മാര്‍ച്ച് ആദ്യ ആഴ്ചകളില്‍ പരിശീലനത്തിനായി ഉണ്ടാകും. ചെന്നൈ ടീമിന് നാലാം ഐപിഎല്‍ കിരീടം സമ്മാനിക്കാനുള്ള തയ്യാറെടുപ്പിലാണ് തല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com