നായകന്മാരില്‍ തീപാറും വേഗം കോഹ് ലിക്ക്, 1000ലേക്ക് അതിവേഗമെത്തിയത് ധോനിയെ മറികടന്ന്

മറ്റൊരു റെക്കോര്‍ഡ് കൂടി തന്റെ പേരില്‍ എഴുതി ചേര്‍ത്താണ് കോഹ് ലി ഇന്‍ഡോറില്‍ ഇന്ത്യയെ ജയിപ്പിച്ചു കയറ്റിയത്
നായകന്മാരില്‍ തീപാറും വേഗം കോഹ് ലിക്ക്, 1000ലേക്ക് അതിവേഗമെത്തിയത് ധോനിയെ മറികടന്ന്

റ്റൊരു റെക്കോര്‍ഡ് കൂടി തന്റെ പേരില്‍ എഴുതി ചേര്‍ത്താണ് കോഹ് ലി ഇന്‍ഡോറില്‍ ഇന്ത്യയെ ജയിപ്പിച്ചു കയറ്റിയത്. ട്വന്റി20 ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 1000 റണ്‍സ് കണ്ടെത്തുന്ന നായകന്‍ എന്ന നേട്ടമാണ് കോഹ് ലിയെ തേടിയെത്തിയത്. ഇവിടെ കോഹ് ലി പിന്നിലാക്കിയവരില്‍ ധോനിയുമുണ്ട്. 

നായകനായി നയിച്ച 30 ഇന്നിങ്‌സുകളാണ് കോഹ് ലിക്ക് 1000 റണ്‍സ് കണ്ടെത്താന്‍ വേണ്ടിവന്നത്. 62 ഇന്നിങ്‌സില്‍ നിന്ന് 1112 റണ്‍സ് നേടിയ ധോനിയും, 40 ഇന്നിങ്‌സില്‍ നിന്ന് 1273 റണ്‍സ് നേടിയ ഡുപ്ലസിസും, 39 ഇന്നിങ്‌സില്‍ നിന്ന് 1083 റണ്‍സ് നേടിയ വില്യംസണും, 43 ഇന്നിങ്‌സില്‍ നിന്ന് 1013 റണ്‍സ് നേടിയ മോര്‍ഗനുമാണ് കോഹ് ലിക്ക് മുന്‍പിലുള്ളത്. 

നിലവില്‍ ട്വന്റി20 നായകന്മാരിലെ റണ്‍വേട്ടയില്‍ അഞ്ചാം സ്ഥാനത്താണ് കോഹ് ലി. എട്ട് അര്‍ധശതകങ്ങളോടെ 47.90 ബാറ്റിങ് ശരാശരിയില്‍ 1006 റണ്‍സാണ് കോഹ് ലിയുടെ ഇപ്പോഴത്തെ സമ്പാദ്യം. ഇന്‍ഡോറില്‍ മലിംഗയ്‌ക്കെതിരെ സിംഗിള്‍ എടുത്ത് അക്കൗണ്ട് തുറന്ന് കോഹ് ലി രോഹിത് ശര്‍മയെ റണ്‍വേട്ടയില്‍ പിന്നിലാക്കുകയും ചെയ്തു. 2663 റണ്‍സാണ് 71 ഇന്നിങ്‌സില്‍ നിന്ന് ഇപ്പോള്‍ൃ കോഹ് ലിയുടെ സമ്പാദ്യം. 

ഇന്‍ഡോറിലെ കളിയിലേക്ക് എത്തുമ്പോള്‍ ടോസ് നേടിയ കോഹ് ലിയുടെ തീരുമാനം ശരിവയ്ക്കും വിധത്തില്‍ ലങ്കന്‍ ബാറ്റ്‌സ്മാന്മാരെ പിടിച്ചു കെട്ടുകയായിരുന്നു ബൗളര്‍മാര്‍. ലങ്ക ഉയര്‍ത്തിയ 142 റണ്‍സ് വിജയലക്ഷ്യം ഏഴ് വിക്കറ്റുകള്‍ കയ്യിലിരിക്കെ ഇന്ത്യ മറികടന്നു. 71 റണ്‍സ് ഓപ്പണിങ്ങില്‍ കൂട്ടിച്ചേര്‍ത്ത രാഹുലും ധവാനും ഇന്ത്യന്‍ വിജയത്തിന് അടിത്തറയിച്ചു. പിന്നാലെ കോഹ് ലി വേഗത്തില്‍ വിജയത്തിലേക്കും എത്തിച്ചു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com