ആദ്യം പരുങ്ങി, പിന്നെ ട്രാക്കിലായി; രണ്ടാം ടെസ്റ്റില്‍ വിന്‍ഡീസിനെതിരെ ഇംഗ്ലണ്ട് പൊരുതുന്നു

ആദ്യം പരുങ്ങി, പിന്നെ ട്രാക്കിലായി; രണ്ടാം ടെസ്റ്റില്‍ വിന്‍ഡീസിനെതിരെ ഇംഗ്ലണ്ട് പൊരുതുന്നു
ആദ്യം പരുങ്ങി, പിന്നെ ട്രാക്കിലായി; രണ്ടാം ടെസ്റ്റില്‍ വിന്‍ഡീസിനെതിരെ ഇംഗ്ലണ്ട് പൊരുതുന്നു

മാഞ്ചസ്റ്റര്‍: വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ട് പൊരുതുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ ഇംഗ്ലണ്ട് തുടക്കത്തില്‍ പരുങ്ങിയെങ്കിലും പിന്നീട് പതിയെ മത്സരത്തിലേക്ക് മടങ്ങിയെത്തി. 

ഒടുവില്‍ വിവരം കിട്ടുമ്പോള്‍ ഇംഗ്ലണ്ട് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 141 റണ്‍സെന്ന നിലയിലാണ്. ഓപണര്‍ സിബ്ലെ 56 റണ്‍സുമായും ബെന്‍ സ്റ്റോക്‌സ് 34 റണ്‍സുമായി ക്രീസില്‍ നില്‍ക്കുന്നു. 

ഓപണര്‍ ബേണ്‍സ് (15), ക്രാവ്‌ലി (പൂജ്യം), ക്യാപ്റ്റന്‍ ജോ റൂട്ട് (23) എന്നിവരുടെ വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. വിന്‍ഡീസിനായി റോസ്റ്റന്‍ ചേസ് രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. അല്‍സാരി ജോസഫ് ഒരു വിക്കറ്റെടുത്തു. 

29 റണ്‍സെടുക്കുന്നതിനിടയില്‍ ആതിഥേയര്‍ക്ക് ഓപണര്‍ റോറി ബേണ്‍സിന്റെ വിക്കറ്റ് നഷ്ടപ്പെട്ടു. 15 റണ്‍സെടുത്ത ബേണ്‍സിനെ റോസ്റ്റണ്‍ ചേസ് വിക്കറ്റിന് മുന്നില്‍ കുരുക്കുകയായിരുന്നു. തൊട്ടടുത്ത പന്തില്‍ അക്കൗണ്ട് തുറക്കും മുമ്പ് സാക് ക്രാവ്‌ലിയേയും റോസ്റ്റണ്‍ ചേസ് തിരിച്ചയച്ചു. ഇതോടെ ഇംഗ്ലണ്ട് രണ്ട് വിക്കറ്റിന് 29 റണ്‍സെന്ന ദയനീയാവസ്ഥയിലായി.

പിന്നീട് ജോ റൂട്ടും സിബ്ലിയും ചേര്‍ന്ന് ഇന്നിങ്‌സ് മുന്നോട്ടുനയിച്ചു. ഈ കൂട്ടുകെട്ട് 50 റണ്‍സ് പിന്നിട്ടതിന് പിന്നാലെ റൂട്ടിനെ അല്‍സാരി ജോസഫ് പുറത്താക്കി. 49 പന്തില്‍ 23 റണ്‍സായിരുന്നു റൂട്ടിന്റെ സമ്പാദ്യം.

ടോസ് നേടിയ വെസ്റ്റിന്‍ഡീസ് ക്യാപ്റ്റന്‍ ജേസണ്‍ ഹോള്‍ഡര്‍ ഇംഗ്ലണ്ടിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. മാഞ്ചസ്റ്ററില്‍ മഴ പെയ്തതിനെ തുടര്‍ന്ന് രണ്ട് മണിക്കൂറോളം വൈകിയാണ് ടോസ് ഇട്ടത്. സതാംപ്റ്റണില്‍ നടന്ന ആദ്യ ടെസ്റ്റില്‍ വെസ്റ്റിന്‍ഡീസ് വിജയിച്ചിരുന്നു. ഇതോടെ മൂന്ന് ടെസ്റ്റുകളടങ്ങിയ പരമ്പരയില്‍ വിന്‍ഡീസ് 1-0ത്തിന് മുന്നിലാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com