'ആരോ​ഗ്യമാണ് വലുത്, സുരക്ഷിതരായി ഇരിക്കു'; റോയൽ ചലഞ്ചേഴ്സ് ബാം​ഗ്ലൂർ പരിശീലന ക്യാമ്പ് മാറ്റി

'ആരോ​ഗ്യമാണ് വലുത്, സുരക്ഷിതരായി ഇരിക്കു'; റോയൽ ചലഞ്ചേഴ്സ് ബാം​ഗ്ലൂർ പരിശീലന ക്യാമ്പ് മാറ്റി
'ആരോ​ഗ്യമാണ് വലുത്, സുരക്ഷിതരായി ഇരിക്കു'; റോയൽ ചലഞ്ചേഴ്സ് ബാം​ഗ്ലൂർ പരിശീലന ക്യാമ്പ് മാറ്റി

ബംഗളൂരു: കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ പരിശീലന ക്യാമ്പ് നീട്ടിവച്ചു. ഈ മാസം 21ന് ബംഗളൂരുവില്‍ ക്യാമ്പ് തുടങ്ങുമെന്നാണ് നേരത്തേ അറിയിച്ചിരുന്നത്. 

കളിക്കാരുടെയും പരിശീലകരുടെയും ആരാധകരുടെയും സുരക്ഷയും ആരോഗ്യവും കണക്കിലെടുത്ത് ക്യാമ്പ് അനിശ്ചിതകാലത്തേക്ക് നീട്ടിവയ്ക്കുന്നതായി ആര്‍സിബി ട്വിറ്ററിലൂടെ അറിയിച്ചു. എല്ലാ താരങ്ങളെയും ഒന്നിച്ച് ഒരുസ്ഥലത്ത് ഇപ്പോള്‍ കൊണ്ടുവരുന്നത് ഉചിതമാകില്ലെന്നും എല്ലാവരുമായും വ്യക്തിപരമായ നിലയില്‍ ആശയ വിനിമയം നടത്തുന്നുണ്ടെന്നും ആര്‍സിബി പരിശീലകന്‍ മൈക്ക് ഹെസ്സന്‍ വ്യക്തമാക്കി.  

നേരത്തെ, ചെന്നൈ സൂപ്പര്‍ കിങ്സിന്റെ പരിശീലന ക്യാമ്പും മാറ്റിവച്ചിരുന്നു. പിന്നാലെ ക്യാപ്റ്റന്‍ ധോണി, വൈസ് ക്യാപ്റ്റന്‍ സുരേഷ് റെയ്‌ന തുടങ്ങിയ താരങ്ങള്‍ നാട്ടിലേക്ക് തിരിച്ചു. വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ഇന്ത്യൻ പ്രീമിയർ ലീ​ഗ് പോരാട്ടങ്ങൾ സംബന്ധിച്ച് ഏപ്രിൽ 15ന് ശേഷമേ തീരുമാനമുണ്ടാകു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com