അടുത്ത ഐപിഎല്ലും യുഎഇയിലോ? ഗാംഗുലിയുടെ മറുപടി 

അടുത്ത ഐപിഎല്‍ സീസണിന് 5 മാസത്തെ  ഇടവേള മാത്രമാണ് ഉള്ളത്. എന്നാല്‍ ടി20 ലോകകപ്പ് നടക്കുന്നതിനാല്‍ ഐപിഎല്‍ നടക്കുമോ എന്ന ആശങ്കയുണ്ട്...
അടുത്ത ഐപിഎല്ലും യുഎഇയിലോ? ഗാംഗുലിയുടെ മറുപടി 

ദുബായ്: ഐപിഎല്‍ പതിമൂന്നാം സീസണ്‍ കലാശക്കൊട്ടിലേക്ക് കടക്കുന്നതിന് ഇടയില്‍ ആരാധകരെ സന്തോഷിപ്പിച്ച് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുടെ വാക്കുകള്‍. അടുത്ത ഐപിഎല്‍ സീസണിന് 5 മാസത്തെ  ഇടവേള മാത്രമാണ് ഉള്ളത്. എന്നാല്‍ ടി20 ലോകകപ്പ് നടക്കുന്നതിനാല്‍ ഐപിഎല്‍ നടക്കുമോ എന്ന ആശങ്കയുണ്ട്...

ഈ ആശങ്കകള്‍ നിലനില്‍ക്കുന്നതിന് ഇടയിലാണ് ഗാംഗുലിയുടെ പ്രതികരണം വരുന്നത്. ഏപ്രില്‍-മെയ് മാസത്തില്‍ ഐപിഎല്‍ നടക്കുമെന്ന് ഗാംഗുലി വ്യക്തമാക്കുന്നു. അടുത്ത സീസണിലും യുഎഇ ആയിരിക്കും വേദി എന്നത് അഭ്യൂഹം മാത്രമാണ്. യുഎഇ ഈ സീസണിന് വേണ്ടി മാത്രമുള്ള വേദിയാണ്. ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്ക് ഇന്ത്യ വേദിയാവും, ഗാംഗുലി പറഞ്ഞു. 

ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങളും ഇന്ത്യയില്‍ നടക്കും. ബയോ ബബിളില്‍ ആയിരിക്കും രഞ്ജി ട്രോഫി മത്സരങ്ങള്‍ സംഘടിപ്പിക്കുക. ഐഎസ്എല്‍ മത്സരങ്ങള്‍ നവംബറില്‍ ഗോവയില്‍ ആരംഭിക്കും. അത് സന്തോഷം നല്‍കുന്നതാണ്. കോവിഡ് ഭയം ഒഴിവാക്കാന്‍ ഐപിഎല്‍ ഏറെ സഹായിച്ചു. ഇതുവരെ തനിക്ക് 16 കോവിഡ് പരിശോധനകള്‍ നടത്തിയതായും ഗാംഗുലി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com