മുംബൈ ഇന്ത്യന്‍സിനെ എറിഞ്ഞിടാന്‍ ഫീല്‍ഡിങ് തെരഞ്ഞെടുത്ത് പഞ്ചാബ്

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ ടോസ് നേടിയ പഞ്ചാബ് ഫീല്‍ഡിങ് തെരഞ്ഞെടുത്തു
മുംബൈ ഇന്ത്യന്‍സിനെ എറിഞ്ഞിടാന്‍ ഫീല്‍ഡിങ് തെരഞ്ഞെടുത്ത് പഞ്ചാബ്

അബുദാബി: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ ടോസ് നേടിയ പഞ്ചാബ് ഫീല്‍ഡിങ് തെരഞ്ഞെടുത്തു.  പഞ്ചാബ് ടീമില്‍ മുരുകന്‍ അശ്വിന് പകരം കൃഷ്ണപ്പ ഗൗതം കളിക്കുന്നുണ്ട്. മുംബൈ ഇന്ത്യന്‍സില്‍ മാറ്റങ്ങളില്ല.

കഴിഞ്ഞ മത്സരങ്ങളില്‍ ഇരുടീമുകളും പരാജയപ്പെട്ടിരുന്നു. ബാംഗ്ലൂരിനോട് സൂപ്പര്‍ ഓവറിലായിരുന്നു മുംബൈയുടെ തോല്‍വി. എന്നാല്‍  സ്‌കോര്‍ 200 കടന്നിട്ടും രാജസ്ഥാനോട് പഞ്ചാബ് പരാജയപ്പെട്ടിരുന്നു.ഐപിഎല്ലിലെ പവര്‍പ്ലേകളില്‍ മികച്ച റെക്കോര്‍ഡുള്ള ബൗളര്‍മാരാണ് ഇരുവശങ്ങളിലുമുള്ളത്. എന്നാല്‍ ഡെത്ത് ഓവറുകളില്‍ റണ്‍സ് വിട്ടുകൊടുക്കുന്നതാണ് ഇവരുടെ തലവേദന. പഞ്ചാബിന്റെ ഷെല്‍ഡന്‍ കോട്രലും മുംബൈയുടെ ജസ്പ്രീത് ബുമ്രയും എതിരാളികള്‍ക്ക് റണ്‍സ് വാരിക്കോരി നല്‍കുന്നുവെന്നാണു ടീമുകളുടെ ആശങ്ക.

മുംബൈയ്‌ക്കെതിരെ മികച്ച പ്രകടനങ്ങള്‍ കാഴ്ച വച്ചിട്ടുള്ള ബാറ്റ്‌സ്മാനാണ് പഞ്ചാബ് ക്യാപ്റ്റന്‍ കെ.എല്‍. രാഹുല്‍. കഴിഞ്ഞ മൂന്ന് തവണ രാഹുല്‍ മുംബൈയെ നേരിടേണ്ടി വന്നപ്പോള്‍ നേടിയ സ്‌കോറുകള്‍ 100, 71, 94 എന്നിങ്ങനെയാണ്. 2020 ഐപിഎല്‍ സീസണില്‍ രാഹുല്‍ മികച്ച ഫോമിലാണെന്നതിനാല്‍ രോഹിതിനും കൂട്ടര്‍ക്കും ഏറ്റവും വലിയ വെല്ലുവിളിയാകുക കെ.എല്‍. രാഹുലായിരിക്കും. ഐപിഎല്‍ സീസണില്‍ നിലവിലെ ടോപ് സ്‌കോറര്‍മാര്‍ രാഹുലും (222), മറ്റൊരു പഞ്ചാബ് താരമായ മായങ്ക് അഗര്‍വാളും (221) ആണ്. അബുദാബിയിലും ഇരുവരും വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്താല്‍ മുംബൈ വിറയ്ക്കും.

മുംബൈ ഇന്ത്യന്‍സ് ടീം:രോഹിത് ശര്‍മ, ക്വിന്റന്‍ ഡി കോക്ക്, സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ, കീറണ്‍ പൊള്ളാര്‍ഡ്, ക്രുനാല്‍ പാണ്ഡ്യ, ജെയിംസ് പാറ്റിന്‍സന്‍, രാഹുല്‍ ചാഹര്‍, ട്രെന്റ് ബോള്‍ട്ട്, ജസ്പ്രീത് ബുമ്ര

കിങ്‌സ് ഇലവന്‍ പഞ്ചാബ് ടീം:കെ.എല്‍. രാഹുല്‍, മായങ്ക് അഗര്‍വാള്‍, നിക്കോളാസ് പുരാന്‍, ഗ്ലെന്‍ മാക്‌സ്!വെല്‍, കരുണ്‍ നായര്‍, ജെയിംസ് നീഷം, സര്‍ഫറാസ് ഖാന്‍, കൃഷ്ണപ്പ ഗൗതം, മുഹമ്മദ് ഷമി, ഷെല്‍ഡന്‍ കോട്രല്‍, രവി ബിഷ്‌ണോയി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com