ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

യുഎഇയിലേക്ക് പറക്കുന്നവര്‍ രണ്ട് ഡോസ് വാക്‌സിന്‍ എടുത്തിരിക്കണം; ഫ്രാഞ്ചൈസികള്‍ക്ക് ബിസിസിഐയുടെ നിര്‍ദേശം

ഐപിഎല്ലിനായി വരുന്ന എല്ലാവരും കോവിഡ് വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കാന്‍ ഫ്രാഞ്ചൈസികള്‍ക്ക് ബിസിസിഐയുടെ നിര്‍ദേശം

ന്യൂഡല്‍ഹി: യുഎഇയിലേക്ക് ഐപിഎല്ലിനായി വരുന്ന എല്ലാവരും കോവിഡ് വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കാന്‍ ഫ്രാഞ്ചൈസികള്‍ക്ക് ബിസിസിഐയുടെ നിര്‍ദേശം. സെപ്തംബര്‍ 19നാണ് ഐപിഎല്‍ പതിനാലാം സീസണ്‍ മത്സരങ്ങള്‍ പുനരാരംഭിക്കുന്നത്. 

യുഎഇയിലേക്ക് ഐപിഎല്ലിനായി വരുന്ന എല്ലാവരും രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കാനാണ് ബിസിസിഐ നിര്‍ദേശിച്ചതെന്ന് ഫ്രാഞ്ചൈസി വൃത്തങ്ങള്‍ പറയുന്നു. ഏഴ് ദിവസം ആയിരിക്കും യുഎഇയില്‍ ക്വാറന്റൈന്‍. അതിന് ശേഷം കളിക്കാര്‍ക്ക് പരിശീലനം നടത്താം.

27 ദിവസത്തിന് ഇടയില്‍ 31 ഐപിഎല്‍ മത്സരങ്ങളാണ് ഇനി പൂര്‍ത്തിയാക്കാനുള്ളത്. ചെന്നൈ സൂപ്പര്‍ കിങ്‌സും മുംബൈ ഇന്ത്യന്‍സും തമ്മിലാണ് ആദ്യ മത്സരം. 13 മത്സരങ്ങള്‍ ദുബായിലും 10 മത്സരങ്ങള്‍ ഷാര്‍ജയിലും എട്ട് മത്സരങ്ങള്‍ അബുദാബിയിലുമായി നടക്കും. 

ഇംഗ്ലണ്ട് കളിക്കാര്‍ ഐപിഎല്ലിനായി എത്തുമെന്ന് വ്യക്തമാക്കി കഴിഞ്ഞു. എന്നാല്‍ ഐപിഎല്ലില്‍ താന്‍ കളിക്കാന്‍ സാധ്യതയില്ലെന്ന് ഓസീസ് പേസര്‍ പാറ്റ് കമിന്‍സ് പറഞ്ഞു. എന്നാല്‍ ഐപിഎല്ലില്‍ നിന്ന് പിന്മാറുന്നതായി കമിന്‍സ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com