റാമോസിന് കൈകൊടുക്കുന്ന മെസി, യൂറോപ്പിലെ മികച്ച മുന്നേറ്റ നിര; മിശിഹയുടെ വരവോടെ ഫുട്‌ബോള്‍ ലോകത്തെ മാറ്റങ്ങള്‍ 

21 വര്‍ഷത്തെ നൗകാമ്പ് വാസത്തിന് ശേഷം പാരിസിലേക്ക് മെസി ചേക്കേറുമ്പോള്‍ അതിന് പിന്നില്‍ ചില പ്രത്യേകതകളുണ്ട്
ഫോട്ടോ: ട്വിറ്റര്‍
ഫോട്ടോ: ട്വിറ്റര്‍

ര്‍ജന്റീനിയന്‍ ഇതിഹാസ താരം ഇനി പിഎസ്ജിയുടെ സ്വന്തം. പിഎസ്ജിയുമായി രണ്ട് വര്‍ഷത്തെ കരാര്‍ മെസി ഒപ്പുവെച്ചു. 21 വര്‍ഷത്തെ നൗകാമ്പ് വാസത്തിന് ശേഷം പാരിസിലേക്ക് മെസി ചേക്കേറുമ്പോള്‍ അതിന് പിന്നില്‍ ചില പ്രത്യേകതകളുണ്ട്...

മെസി, നെയ്മര്‍, എംബാപ്പെ

ബാഴ്‌സയിലെ തന്റെ പഴയ ചങ്ങാതിക്കൊപ്പം പിഎസ്ജിയില്‍ മെസി ചേരുന്നതിനൊപ്പം ഭാവിയില്‍ ഫുട്‌ബോള്‍ ലോകം കാല്‍ക്കീഴിലാക്കുമെന്ന് വിലയിരുത്തപ്പെടുന്ന എംബാപ്പെയും ഇവര്‍ക്കൊപ്പം എന്നത് ഫുട്‌ബോള്‍ ലോകത്തെ ത്രില്ലടിപ്പിക്കും. 

മെസി, സുവാരസ്, നെയ്മര്‍ സഖ്യം എല്ലാ ടൂര്‍ണമെന്റിലുമായി എതിരാളികള്‍ക്ക് മേല്‍ തീര്‍ത്ത നാശനഷ്ടങ്ങള്‍ക്ക് കണക്കില്ല. മെസിയുടെ വരവോടെ പിഎസ്ജിയുടെ മുന്നേറ്റ നിര സ്വപ്‌ന തുല്യമായ ഒന്നായി മാറുന്നു. ചാമ്പ്യന്‍സ് ലീഗിലെ മുന്നേറ്റം തന്നെയാണ് ഈ മുന്നേറ്റ നിരയ്ക്ക് മുന്‍പിലെ പ്രധാന ലക്ഷ്യം. 

ഫ്രീ ഏജന്റ്‌സിന്റെ കാലം

ഫുട്‌ബോള്‍ ലോകത്തെ എന്നും മുള്‍മുനയില്‍ നിര്‍ത്തിയ ഒന്നായിരുന്നു മെസി-റാമോസ് പോര്. ഒരേ സീസണില്‍ ഒരേ ക്ലബിലേക്ക് ബാഴ്‌സ നായകനും റയല്‍ മാഡ്രിഡ് നായകനും എത്തുന്നു എന്നതാണ് ആരാധകരെ കൂടുതല്‍ കൗതുകത്തിലാക്കുന്നത്. 

മെസിക്കും റാമോസിനും ഒപ്പം ലിവര്‍പൂള്‍ മധ്യനിര താരം ജോര്‍ജീനിയോ വൈനാള്‍ഡമും യൂറോ കപ്പിലെ ഇറ്റലിയുടെ ഹീറോ ഡൊണാരുമയും ഫ്രീ ട്രാന്‍സ്ഫറായി പിഎസ്ജിയിലേക്ക് എത്തുന്നു. ഈ ട്രാന്‍സ്ഫര്‍ വിന്‍ഡോയിലെ പിഎസ്ജിയുടെ അഞ്ച് സൈനിങ്ങുകളില്‍ നാലും ഫ്രീ ഏജന്റ്‌സാണ്. 

കാറ്റില്‍ പറത്തിയ എഫ്എഫ്പി റെഗുലേഷന്‍

വരുമാനത്തേക്കാള്‍ കൂടുതല്‍ തുക താരങ്ങള്‍ക്കായി ട്രാന്‍സ്ഫര്‍ വിപണിയില്‍ എറിയുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതാണ് യുവേഫയുടെ ഫെയര്‍പ്ലേ റെഗുലേഷന്‍. എന്നാല്‍ ഫ്രഞ്ച് ലീഗിലേക്ക് എത്തുമ്പോള്‍ ലാ ലീഗയിലേതിന് സമാനമായി വരുമാനം-ശമ്പളം അനുപാതം തിരിച്ചടിയാവുന്നില്ല. എഫ്എഫ്പി റെഗുലേഷന്‍ നനഞ്ഞ പടക്കമായി. പ്രതിവര്‍ഷ വരുമാനത്തിന്റെ 70 ശതമാനം മാത്രമാണ് ലാ ലീഗയില്‍ ക്ലബുകള്‍ക്ക് കളിക്കാരുടെ വേതനമായി ചിലവാക്കാന്‍ അനുവാദമുള്ളു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com