7 മിനിറ്റില്‍ വിറ്റത് ഒന്നര ലക്ഷം ജേഴ്‌സി, 30 മിനിറ്റില്‍ സോള്‍ഡ് ഔട്ട്; ക്രിസ്റ്റിയാനോയുടെ റെക്കോര്‍ഡ് തകര്‍ത്ത് മെസി  

മെസി പിഎസ്ജിയുമായി കരാര്‍ ഒപ്പിട്ടതിന് തൊട്ടുപിന്നാലെയാണ് ജേഴ്‌സി വിറ്റു തീര്‍ന്നത്
ഫോട്ടോ: ട്വിറ്റര്‍
ഫോട്ടോ: ട്വിറ്റര്‍

പാരിസ്: ഓണ്‍ലൈന്‍ സ്‌റ്റോറിലെത്തിയതിന് പിന്നാലെ സൂപ്പര്‍ താരം മെസിയുടെ പിഎസ്ജി ജേഴ്‌സി 30 മിനിറ്റില്‍ വിറ്റുതീര്‍ന്നു. മെസി പിഎസ്ജിയുമായി കരാര്‍ ഒപ്പിട്ടതിന് തൊട്ടുപിന്നാലെയാണ് ജേഴ്‌സി വിറ്റു തീര്‍ന്നത്. 

832,000 ജേഴ്‌സികള്‍ വിറ്റുപോയതായാണ് റിപ്പോര്‍ട്ട്. ജേഴ്‌സി വില്‍പ്പനയുടെ ആദ്യ ദിനം തന്നെ 90 മില്യണ്‍ യൂറോയുടെ വരുമാനമാണ് ഇതിലൂടെ പിഎസ്ജിക്കുണ്ടായത്. ഇവിടെ യുവന്റ്‌സിലേക്ക് ക്രിസ്റ്റ്യാനോ ചേക്കേറിയതിന് ശേഷമുണ്ടായ ജേഴ്‌സി വില്‍പ്പനയിലെ റെക്കോര്‍ഡ് മെസി മറികടന്നു. 

2018ല്‍ റയലില്‍ നിന്ന് ക്രിസ്റ്റിയാനോ യുവന്റ്‌സിലേക്ക് ചേക്കേറിയപ്പോള്‍ 520,000 ജേഴ്‌സികള്‍ വിറ്റായിരുന്നു റെക്കോര്‍ഡ് സൃഷ്ടിച്ചത്. മെസിയുടെ പാരിസിലേക്കുള്ള വരവോടെ ലോകത്തിലെ ഏറ്റവും മൂല്യമുള്ള ഫുട്‌ബോള്‍ ക്ലബുകളില്‍ പിഎസ്ജി മൂന്നാം സ്ഥാനത്ത് എത്തി. 

മാഞ്ചസ്റ്റര്‍ സിറ്റിക്കും ചെല്‍സിക്കും പിന്നിലാണ് ഇവിടെ പിഎസ്ജിയുടെ സ്ഥാനം. മെസിയുടെ വിടപറയലിന് പിന്നാലെ ബാഴ്‌സ എട്ടാം സ്ഥാനത്തേക്ക് വീണു. പിഎസ്ജിയില്‍ നിലവില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം മെസിക്കാണെന്നാണ് റിപ്പോര്‍ട്ട്. 29.6 മില്യണ്‍ പൗണ്ട് പ്രതിഫലത്തോടെ നെയ്മര്‍ക്കും എംബാപ്പെയ്ക്കും മുകളില്‍ ഇവിടെ മെസി എത്തുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com