രഞ്ജി ട്രോഫി അടുത്ത വര്‍ഷം ആദ്യം; ഡൊമസ്റ്റിക് സീസണ്‍ ഷെഡ്യൂള്‍ പുതുക്കി ബിസിസിഐ

ജനുവരി 5 മുതല്‍ മാര്‍ച്ച് 20 വരെയാണ് പുതിയ കലണ്ടര്‍ പ്രകാരം രഞ്ജി ട്രോഫി മത്സരങ്ങളുടെ ഷെഡ്യൂള്‍
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ന്യൂഡല്‍ഹി: ഈ സീസണില ഡൊമസ്റ്റിക്ക് ക്രിക്കറ്റ് ഷെഡ്യൂള്‍ പുറത്തുവിട്ട് ബിസിസിഐ. രഞ്ജി ട്രോഫി മാറ്റിവെച്ചാണ് പുതുക്കിയ ഷെഡ്യൂള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 

ജനുവരി 5 മുതല്‍ മാര്‍ച്ച് 20 വരെയാണ് പുതിയ കലണ്ടര്‍ പ്രകാരം രഞ്ജി ട്രോഫി മത്സരങ്ങളുടെ ഷെഡ്യൂള്‍. സയിദ് മുഷ്താഖ് അലി ട്രോഫി ഒക്ടോബര്‍ 27ന് ആരംഭിക്കും. നവംബര്‍ 22 വരെയാണ് ടൂര്‍ണമെന്റ്. 

ഡിസംബര്‍ 1 മുതല്‍ 21 വരെയാണ് വിജയ് ഹസാരെ ട്രോഫി. കോവിഡിന്റെ സാഹചര്യത്തില്‍ സീസണിനായി ഒരുങ്ങാന്‍ സമയം അനുവദിക്കണം എന്ന വിവിധ സ്‌റ്റേറ്റ് ബോര്‍ഡുകളുടെ ആവശ്യം പരിഗണിച്ചാണ് ഡൊമസ്റ്റിക് കലണ്ടര്‍ ബിസിസിഐ പുതുക്കിയിരിക്കുന്നത്. 

ഓരോ ടൂര്‍ണമെന്റിനും ഉള്ള ടീമുകള്‍ക്ക് 30 അംഗങ്ങളെ വരെ കൊണ്ടുവരാം. ഇതില്‍ 10 പേര്‍ സപ്പോര്‍ട്ട് സ്റ്റാഫ് ആയിരിക്കും. രഞ്ജി ട്രോഫിയില്‍ 5 എലൈറ്റ് ഗ്രൂപ്പില്‍ ഒന്നാമത് എത്തുന്ന ടീമുകള്‍ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് നേരിട്ട് യോഗ്യത നേടും. 5 എലൈറ്റ് ഗ്രൂപ്പിലായി രണ്ടാമത് വരുന്ന ടീമുകള്‍ പ്ലേറ്റ് ഗ്രൂപ്പിലെ വിജയികളുമായി പ്രീക്വാര്‍ട്ടര്‍ കളിക്കും. ഇവിടെ ജയം പിടിക്കുന്നവര്‍ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് എത്തും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com