പന്ത് ബാറ്റില്‍ ഉരസിയത് കാണാതെ അമ്പയര്‍, ബൗണ്ടറി റോപ്പില്‍ അടിച്ച് കോഹ്‌ലിയുടെ കലിപ്പ്‌

ഇന്ത്യന്‍ ഇന്നിങ്‌സിന്റെ 30ാം ഓവറില്‍ അജാസ് പട്ടേലിന്റെ ഡെലിവറിയില്‍ കോഹ് ലിയുടെ ഫ്രണ്ട് പാഡിലേക്കാണ് പന്ത് വന്നത്
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം

മുംബൈ: സെഞ്ചുറി വരള്‍ച്ച മുംബൈയില്‍ കോഹ്‌ലി അവസാനിപ്പിക്കും എന്ന പ്രതീക്ഷയില്‍ കാത്തിരുന്ന ആരാധകര്‍ക്ക് നിരാശ. നാല് പന്തില്‍ നിന്ന് പൂജ്യത്തിനാണ് കോഹ് ലി പുറത്തായത്. എന്നാല്‍ ഇവിടെ ഔട്ട് വിധിച്ച ഓണ്‍ഫീല്‍ഡ് അമ്പയറുടേയും തേര്‍ഡ് അമ്പയറുടേയും തീരുമാനത്തില്‍ കോഹ് ലിയും രാഹുല്‍ ദ്രാവിഡും അതൃപ്തി പ്രകടിപ്പിച്ചു. 

ഇന്ത്യന്‍ ഇന്നിങ്‌സിന്റെ 30ാം ഓവറില്‍ അജാസ് പട്ടേലിന്റെ ഡെലിവറിയില്‍ കോഹ് ലിയുടെ ഫ്രണ്ട് പാഡിലേക്കാണ് പന്ത് വന്നത്. ന്യൂസിലാന്‍ഡ് കളിക്കാരുടെ അപ്പീലില്‍ ഓണ്‍ഫീല്‍ഡ് അമ്പയര്‍ ഔട്ട് വിളിച്ചു. എന്നാല്‍ കോഹ് ലി ഉടനെ തന്നെ അപ്പീല്‍ നല്‍കി. 

റിവ്യുയില്‍ ഇന്‍സൈഡ് എഡ്ജ് ആവുന്നുണ്ട് എന്ന് കാണാമായിരുന്നു. എന്നാല്‍ ബാറ്റിലാണോ പന്ത് ആദ്യം കൊണ്ടത് എന്നതില്‍ വ്യക്തത വരുത്താന്‍ കഴിയുന്നുണ്ടായില്ല. പല ആംഗിളുകളില്‍ നിന്ന് റിപ്ലേ നോക്കിയതിന് ശേഷം ഓണ്‍ഫീല്‍ഡ് അമ്പയറുടെ തീരുമാനത്തിനൊപ്പം ടിവി അമ്പയര്‍ നിന്നു. 

ഇതോടെ ഓണ്‍ഫീല്‍ഡ് അമ്പയറുമായി കോഹ് ലി സംസാരിച്ചു. അസ്വസ്ഥത പ്രകടമാക്കിയാണ് കോഹ് ലി ഡ്രസ്സിങ് റൂമിലേക്ക് മടങ്ങിയത്. ഡ്രസ്സിങ് റൂമിലിരുന്ന റിപ്ലേ കണ്ട മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന്റെ മുഖത്തും അതൃപ്തി വ്യക്തമായിരുന്നു. കോഹ് ലിയുടെ വിക്കറ്റ് കൂടി വീണതോടെ 80-0 എന്ന നിലയില്‍ നിന്ന് 80-3ലേക്ക് ഇന്ത്യ വീണു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com