'കോഹ്‌ലിയെ മാറ്റാന്‍ തീരുമാനിച്ചത് സെലക്ടര്‍മാര്‍', കാരണം വെളിപ്പെടുത്തി സൗരവ് ഗാംഗുലി 

കോഹ്‌ലിയെ മാറ്റി രോഹിത്തിന് ക്യാപ്റ്റന്‍സി നല്‍കാനുള്ള തീരുമാനം സെലക്ടര്‍മാരുടെ ആയിരുന്നു എന്നാണ് സൗരവ് ഗാംഗുലി പറയുന്നത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: ഏകദിന ക്യാപ്റ്റന്‍ സ്ഥാനം രോഹിത് ശര്‍മയ്ക്ക് നല്‍കിയ വിഷയത്തില്‍ പ്രതികരണവുമായി ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. കോഹ്‌ലിയെ മാറ്റി രോഹിത്തിന് ക്യാപ്റ്റന്‍സി നല്‍കാനുള്ള തീരുമാനം സെലക്ടര്‍മാരുടെ ആയിരുന്നു എന്നാണ് സൗരവ് ഗാംഗുലി പറയുന്നത്. 

ട്വന്റി20 ക്യാപ്റ്റന്‍ സ്ഥാനം രാജിവയ്ക്കരുത് എന്ന് ഞങ്ങള്‍ കോഹ് ലിയോട് ആവശ്യപ്പെട്ടു. എന്നാല്‍ തുടരാന്‍ കോഹ്‌ലി തയ്യാറായില്ല. അതോടെ വൈറ്റ്‌ബോള്‍ ഫോര്‍മാറ്റില്‍ രണ്ട് ക്യാപ്റ്റന്മാരുമായി പോകാനാവില്ല എന്ന് സെലക്ടര്‍മാര്‍ തീരുമാനിച്ചു, ഗാംഗുലി പറഞ്ഞു. 

രോഹിത്തിന്റെ നേട്ടങ്ങളും മികച്ചതാണ്

വൈറ്റ്‌ബോള്‍ ക്രിക്കറ്റില്‍ ഒന്നില്‍ അധികം ക്യാപ്റ്റന്മാര്‍ വരുന്നത് ആശയക്കുഴപ്പത്തിന് ഇടയാക്കും എന്നാണ് സെലക്ടര്‍മാര്‍ നിലപാടെടുത്തത്. ഇതിനെ കുറിച്ച് ഗാംഗുലിയുടെ വാക്കുകള്‍ ഇങ്ങനെ, ആശയക്കുഴപ്പത്തെ കുറിച്ച് എനിക്ക് അറിയില്ല. എന്നാല്‍ സെലക്ടര്‍മാര്‍ക്ക് അങ്ങനെ ആണ് തോന്നിയത്. രോഹിത്തിനെ വൈറ്റ്‌ബോള്‍ ടീമുകളുടെ ക്യാപ്റ്റനാക്കാനും കോഹ് ലിയെ റെഡ് ബോളില്‍ തുടരാനും തീരുമാനിച്ചതിലേക്ക് എത്തിയത് ഇങ്ങനെയാണ്...

ഏകദിന ക്യാപ്റ്റന്‍ എന്ന നിലയില്‍ കോഹ് ലിയുടെ നേട്ടങ്ങള്‍ ഞങ്ങള്‍ പരിഗണിച്ചു. ഇന്ത്യയെ ഏകദിനത്തില്‍ നയിച്ചപ്പോഴെല്ലാമുള്ള രോഹിത്തിന്റെ നേട്ടങ്ങളും മികച്ചതാണ്. രണ്ട് വൈറ്റ്‌ബോള്‍ ക്യാപ്റ്റന്മാരുമായി മുന്‍പോട്ട് പോകാന്‍ കഴിയില്ല. കോഹ് ലിയുമായി ഞാനും ചീഫ് സെലക്ടര്‍ ചേതന്‍ ശര്‍മയും സംസാരിച്ചു, ഗാംഗുലി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com