ഐപിഎല്‍ സംപ്രേഷണാവകാശം; ലക്ഷ്യം 40,000 കോടി രൂപ, വന്‍തുക ലക്ഷ്യമിടുന്നതായി ഗാംഗുലി

16347 കോടി രൂപയ്ക്കാണ് നിലവിലെ സംപ്രേഷണാവകാശം സ്റ്റാര്‍ സ്‌പോര്‍ട്‌സ് സ്വന്തമാക്കിയത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മുംബൈ: അടുത്ത അഞ്ച് വര്‍ഷത്തെ ഐപിഎല്‍ സംപ്രേഷാവകാശം വില്‍ക്കുന്നതിലൂടെ ബിസിസിഐ ലക്ഷ്യം വയ്ക്കുന്നത് 40000 കോടി രൂപ. സംപ്രേഷണാവകാശം ലേലത്തില്‍ വില്‍ക്കുന്നതിനായുള്ള ടെന്‍ഡര്‍  ഉടന്‍ വിളിക്കുമെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി വ്യക്തമാക്കുന്നു.

16347 കോടി രൂപയ്ക്കാണ് നിലവിലെ സംപ്രേഷണാവകാശം സ്റ്റാര്‍ സ്‌പോര്‍ട്‌സ് സ്വന്തമാക്കിയത്. എന്നാല്‍ 2023-2027 വര്‍ഷത്തേക്കുള്ള സംപ്രേഷണാവകാശത്തിന്റെ തുക ഇതിനേക്കാള്‍ മൂന്നിരട്ടി വര്‍ധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

12000 കോടി രൂപ ലഭിച്ചത് വിസ്മയകരമാണ്

രണ്ട് ഫ്രാഞ്ചൈസികള്‍ക്കുമായി 12000 കോടി രൂപ ലഭിച്ചത് വിസ്മയകരമാണ്. ഐപിഎല്‍ സംപ്രേഷണാവകാശം വില്‍ക്കുന്നതിലൂടെ 40000 കോടി രൂപയില്‍ അധികം കിട്ടും എന്നാണ് പ്രതീക്ഷ. 50000 കോടി രൂപ ലഭിക്കുന്നതിലൂടെ ഇന്ത്യന്‍ ക്രിക്കറ്റിനെ അടുത്ത തലങ്ങളിലേക്ക് എത്തിക്കാന്‍ ബിസിസിഐക്ക് കഴിയും എന്നും ഗാംഗുലി പറഞ്ഞു.

ഐപിഎല്ലില്‍ രണ്ട് പുതിയ ഫ്രാഞ്ചൈസികളെ കൂടി ഉള്‍പ്പെടുത്തിയതോടെ വലിയ സാമ്പത്തിക ലാഭം ബിസിസിഐക്ക് ലഭിച്ചിരുന്നു. ലഖ്‌നൗ ഫ്രാഞ്ചൈസിയെ 7090 കോടി രൂപയ്ക്കാണ് ആര്‍പി സഞ്ജീവ് ഗോയങ്ക ഗ്രൂപ്പ് സ്വന്തമാക്കിയത്. അഹമ്മദാബാദിനെ 5625 കോടി രൂപയ്ക്കാണ് സിവിസി ക്യാപിറ്റല്‍സും സ്വന്തമാക്കിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com