29ാം വയസില്‍ ടെസ്റ്റ് മതിയാക്കി, വിരമിക്കല്‍ പ്രഖ്യാപിച്ച് ഡികോക്ക്‌

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് സൗത്ത് ആഫ്രിക്കയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഡികോക്ക്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ജോഹന്നാസ്ബര്‍ഗ്: ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് സൗത്ത് ആഫ്രിക്കയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഡികോക്ക്. സെഞ്ചൂറിയനില്‍ ഇന്ത്യയോട് തോല്‍വി വഴങ്ങിയതിന് പിന്നാലെയാണ് ഡികോക്കിന്റെ വിരമിക്കല്‍ പ്രഖ്യാപനം. 

കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവിടണം എന്ന കാരണം ചൂണ്ടിയാണ് ഡികോക്ക് റെഡ് ബോള്‍ ക്രിക്കറ്റില്‍ നിന്ന് പിന്മാറുന്നത്. ഇന്ത്യക്കെതിരായ സെഞ്ചൂറിയനിലെ സൗത്ത് ആഫ്രിക്കയുടെ ടെസ്റ്റ് ഡികോക്കിന്റെ അവസാന മത്സരമായി മാറി. ഇവിടെ 34,21 എന്നതാണ് രണ്ട് ഇന്നിങ്‌സില്‍ നിന്നും  ഡികോക്കിന്റെ സ്‌കോര്‍. ഏഴ് ക്യാച്ചും സെഞ്ചൂറിയനില്‍ ഡികോക്കിന്റെ കൈകളിലേക്ക് എത്തി. 

ഞങ്ങളുടെ ആദ്യത്തെ കുഞ്ഞിനായി കാത്തിരിക്കുകയാണ്

ഇങ്ങനെയൊരു തീരുമാനത്തിലേക്ക് എത്തുക എളുപ്പമായിരുന്നില്ല. എന്റെ ഭാവി എങ്ങനെയാവണം എന്നതിനെ കുറിച്ച് ഞാന്‍ ഒരുപാട് ആലോചിച്ചു. ഞാനും സാഷയും ഞങ്ങളുടെ ആദ്യത്തെ കുഞ്ഞിനായി കാത്തിരിക്കുകയാണ്. എന്റെ കുടുംബമാണ് എനിക്ക് എല്ലാം. അവര്‍ക്കൊപ്പം ചിലവിടാനുള്ള സമയം എനിക്ക് കണ്ടെത്തണം, വിരമിക്കല്‍ തീരുമാനം അറിയിച്ചുകൊണ്ട് ഡികോക്ക് പറഞ്ഞു. 

ക്രിക്കറ്റ് കരിയറിന്റെ അവസാനമല്ല

ഇത് എന്റെ ക്രിക്കറ്റ് കരിയറിന്റെ അവസാനമല്ല. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ എന്റെ ഏറ്റവും മികവ് എന്റെ രാജ്യത്തിന് വേണ്ടി ഞാന്‍ പുറത്തെടുക്കും. ഇന്ത്യക്കെതിരായ പരമ്പരയിലെ ബാക്കി മത്സരങ്ങള്‍ കളിക്കുന്ന സഹതാരങ്ങള്‍ക്ക് എന്റെ എല്ലാ ആശംസകളും, ഡികോക്ക് പറഞ്ഞു. 

2014ലാണ് ഡികോക്ക് സൗത്ത് ആഫ്രിക്കയ്ക്ക് വേണ്ടി ടെസ്റ്റില്‍ അരങ്ങേറ്റം കുറിക്കുന്നത്. ഫെബ്രുവരിയില്‍ പോര്‍ട്ട് എലിസബത്തില്‍ ഓസ്‌ട്രേലിയക്കെതിരെയായിരുന്നു ഇത്. 54 ടെസ്റ്റില്‍ നിന്ന് 3300 റണ്‍സ് ഡികോക്ക് നേടി. ആറ് സെഞ്ചുറിയും 22 അര്‍ധ ശതകവും ഇതില്‍ ഉള്‍പ്പെടുന്നു. 38.82 ആണ് ബാറ്റിങ് ശരാശരി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com