കോഹ്‌ലിയെ കാത്ത് അപൂര്‍വ റെക്കോര്‍ഡ്; 72 റണ്‍സ് നേടിയാല്‍ ചരിത്രത്തിലെ ആദ്യ താരമെന്ന പെരുമ

കോഹ്‌ലിയെ കാത്ത് അപൂര്‍വ റെക്കോര്‍ഡ്; 72 റണ്‍സ് നേടിയാല്‍ ചരിത്രത്തിലെ ആദ്യ താരമെന്ന പെരുമ
വിരാട് കോഹ്‌ലി പരിശീലനത്തിൽ/ ട്വിറ്റർ
വിരാട് കോഹ്‌ലി പരിശീലനത്തിൽ/ ട്വിറ്റർ

അഹമ്മദാബാദ്: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടി20 പരമ്പര നാളെ മുതല്‍ ആരംഭിക്കുകയാണ്. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര ഈ മാസം 12, 14, 16, 18, 20 തീയതികളിലായി അരങ്ങേറും. ഇംഗ്ലണ്ടിനെതിരായ നാല് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര 3-1ന് നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ. 

ടി20 പരമ്പര തുടങ്ങാനിരിക്കെ ഒരു അപൂര്‍വ റെക്കോര്‍ഡിന് അരികെയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. ടി20 ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ആദ്യമായി 3,000 റണ്‍സ് തികയ്ക്കുന്ന ക്രിക്കറ്റ് താരമെന്ന പെരുമയാണ് കോഹ്‌ലിയെ കാത്തിരിക്കുന്നത്. 

നിലവില്‍ അന്താരാഷ്ട്ര ടി20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് എടുത്തിട്ടുള്ള താരമാണ് കോഹ്‌ലി. 2,928 റണ്‍സാണ് നിലവില്‍ കോഹ്‌ലിക്കുള്ളത്. 72 റണ്‍സ് കൂടി നേടിയാല്‍ അപൂര്‍വ റെക്കോര്‍ഡ് കോഹ്‌ലിയുടെ പേരിലാകും. 85 ടി20 മത്സരങ്ങള്‍ കളിച്ചിട്ടുള്ള താരമാണ് കോഹ്‌ലി. 25 അര്‍ധ സെഞ്ച്വറികളുള്ള കോഹ്‌ലിയുടെ ആവറേജ് 50.48.

2,839 റണ്‍സുമായി രോഹിത് ശര്‍മയാണ് രണ്ടാം സ്ഥാനത്തുള്ളത്. 2,773 റണ്‍സുമായി മാര്‍ട്ടിന്‍ ഗപ്റ്റില്‍ മൂന്നാമത്്. 2,346 റണ്‍സുമായി ആരോണ്‍ ഫിഞ്ചും 2,335 ഷൊയ്ബ് മാലിക്കും നാലും അഞ്ചും സ്ഥാനങ്ങളില്‍ നില്‍ക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com