ഏറ്റവും കൂടുതല്‍ പേര്‍ കണ്ട ട്വന്റി20 മത്സരം; റെക്കോര്‍ഡിട്ട് ഇന്ത്യ-പാകിസ്ഥാന്‍ പോര് 

കളി കണ്ടവരുടെ എണ്ണത്തില്‍ റെക്കകോര്‍ഡ് സൃഷ്ടിച്ച് ട്വന്റി20 ലോകകപ്പിലെ ഇന്ത്യാ-പാകിസ്ഥാന്‍ പോര്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ന്യൂഡല്‍ഹി: കളി കണ്ടവരുടെ എണ്ണത്തില്‍ റെക്കകോര്‍ഡ് സൃഷ്ടിച്ച് ട്വന്റി20 ലോകകപ്പിലെ ഇന്ത്യാ-പാകിസ്ഥാന്‍ പോര്. 167 മില്യണ്‍ ആളുകളാണ് ഇന്ത്യയെ പാകിസ്ഥാന്‍ തോല്‍പ്പിച്ച് കളി കണ്ടത്. ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട ട്വന്റി20 മത്സരവും ഇതായി. 

2016 ട്വന്റി20 ലോകകപ്പിലെ ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും ഏറ്റുമുട്ടിയ സെമി ഫൈനല്‍ മത്സരമായിരുന്നു ഇതുവരെ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ടത്. സൂപ്പര്‍ 12ലെ മത്സരങ്ങളിലും റെക്കോര്‍ഡ് വ്യൂവര്‍ഷിപ്പ് ആണ് ലഭിച്ചിരിക്കുന്നത് എന്ന് സ്റ്റാര്‍ ഇന്ത്യ വ്യക്തമാക്കുന്നു. 

ഇന്ത്യ പുറത്തായെങ്കിലും കളി കാണുന്നവരുടെ എണ്ണം കൂടി

കഴിഞ്ഞ ആഴ്ച വരെ 238 മില്യണ്‍ ആളുകളാണ് ട്വന്റി20 ലോകകപ്പ് ടിവിയില്‍ കണ്ടത്. സെമി കാണാതെ ഇന്ത്യ പുറത്തായതിന്റെ നിരാശ ഉണ്ടെങ്കിലും കളി കാണുന്നവരുടെ എണ്ണം വര്‍ധിച്ചു. ഇന്ത്യ-പാക് മത്സരത്തിന് മുന്‍പ് നടത്തിയ ക്യാംപെയ്‌നുകളും, പ്രാദേശിക ഭാഷ അടിസ്ഥാനമാക്കിയ പരിപാടികളുമാണ് കളി കണ്ടവരുടെ എണ്ണം വര്‍ധിക്കാന്‍ ഇടയാക്കിയത് എന്നും സ്റ്റാര്‍ ഇന്ത്യ പറയുന്നു. 

പാകിസ്ഥാനെ നേരിട്ടാണ് ഇന്ത്യ ട്വന്റി20 ലോകകപ്പ് ക്യാംപെയ്‌ന് തുടക്കമിട്ടത്. എന്നാല്‍ ലോകകപ്പില്‍ ആദ്യമായി പാകിസ്ഥാന്‍ അവിടെ ഇന്ത്യയെ തോല്‍പ്പിച്ചു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയെ പാക് ബൗളര്‍മാര്‍ വരിഞ്ഞ് മുറുക്കുകയായിരുന്നു. പത്ത് വിക്കറ്റിനാണ് അവിടെ ഇന്ത്യയെ പാകിസ്ഥാന്‍ തോല്‍പ്പിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com