ഒമിക്രോണ്‍ വകഭേദം; ഇന്ത്യന്‍ ടീമിന്റെ സൗത്ത് ആഫ്രിക്കന്‍ പര്യടനം ചര്‍ച്ച ചെയ്യാന്‍ ബിസിസിഐ യോഗം

മൂന്ന് ടെസ്റ്റും മൂന്ന് ഏകദിനവും നാല് ടി20യും ആണ് ഇന്ത്യ സൗത്ത് ആഫ്രിക്കയില്‍ കളിക്കുന്നത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ന്യൂഡല്‍ഹി: ഇന്ത്യയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഇന്ന് ബിസിസിഐ യോഗം ചേര്‍ന്നേക്കും. സൗത്ത് ആഫ്രിക്കന്‍ കോവിഡ് വകഭേദമായ ഒമിക്രോണ്‍ അതീവ അപകടകാരിയാണെന്ന ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് ബിസിസിഐയിലെ ഉന്നത വൃത്തങ്ങള്‍ യോഗം ചേരുന്നത്. 

ഡിസംബര്‍ 17 മുതല്‍ ജനുവരി 26 വരെയാണ് ഇന്ത്യയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനം. ന്യൂസിലാന്‍ഡിന് എതിരായ രണ്ടാം ടെസ്റ്റ് കഴിഞ്ഞതിന് പിന്നാലെ ഇന്ത്യന്‍ ടീം സൗത്ത് ആഫ്രിക്കയിലേക്ക് പറക്കും. മൂന്ന് ടെസ്റ്റും മൂന്ന് ഏകദിനവും നാല് ടി20യും ആണ് ഇന്ത്യ സൗത്ത് ആഫ്രിക്കയില്‍ കളിക്കുന്നത്. 

നിലവില്‍ ഇന്ത്യയുടെ എ ടീം സൗത്ത് ആഫ്രിക്കയില്‍ കളിക്കുന്നുണ്ട്. സൗത്ത് ആഫ്രിക്ക എയ്ക്ക് എതിരായ ഇന്ത്യയുടെ ആദ്യത്തെ ചതുര്‍ദിന മത്സരം അവസാനിച്ചു. ഇനി രണ്ട്  ചതുര്‍ദിന മത്സരങ്ങള്‍ കൂടി ഇന്ത്യ എ സൗത്ത് ആഫ്രിക്കയില്‍ കളിക്കാനുണ്ട്. ഡിസംബര്‍ 9നാണ് മത്സരങ്ങള്‍ അവസാനിക്കുക. 

ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്

തീവ്ര വ്യാപന ശേഷിയുള്ളതാണ് ഒമിക്രോണ്‍ എന്നാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. സൗത്ത് ആഫ്രിക്കയില്‍ മാത്രം നൂറിലേറെ പുതിയ വൈറസ് വകഭേദം റിപ്പോര്‍ട്ട് ചെയ്തതായാണ് സൂചന. ആഫ്രിക്കന്‍ രാജ്യങ്ങളായ സൗത്ത് ആഫ്രിക്ക, ബോട്‌സ്വാന, ഏഷ്യന്‍ രാജ്യമായ ഹോങ്കോങ്, ഇസ്രായേല്‍ എന്നിവയ്ക്ക് പുറമെ യൂറോപ്യന്‍ രാജ്യമായ ബെല്‍ജിയത്തിലും പുതിയ വകഭേദം റിപ്പോര്‍ട്ട് ചെയ്തു. ഈജിപ്തില്‍ നിന്ന് എത്തിയ യാത്രക്കാരിക്കാണ് ബെല്‍ജിയത്തില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. 

ആഫ്രിക്കയില്‍ നിന്നുള്ളവര്‍ക്ക് പല രാജ്യങ്ങളും യാത്രാ വിലക്ക് പ്രഖ്യാപിച്ചു കഴിഞ്ഞു. അമേരിക്ക, ജര്‍മനി, ബ്രിട്ടന്‍,ജപ്പാന്‍, സിംഗപ്പൂര്‍, ചെക്ക്‌റിപ്പബ്ലിക്, ഫ്രാന്‍സ്, ബ്രിട്ടന്‍ എന്േനീ രാജ്യങ്ങള്‍ ആഫ്രിക്കയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി. ഇറ്റലി, സിംഗപ്പൂര്‍, ചെക്ക് റിപ്പബ്ലിക്ക് എന്നീ രാജ്യങ്ങള്‍ ഏഴ് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര നിരോധിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com