വീണ്ടും വിറപ്പിച്ച് ബൗളര്‍മാര്‍, പാകിസ്ഥാന് തുടരെ രണ്ടാം ജയം; ന്യൂസിലാന്‍ഡിനെ വീഴ്ത്തിയത് 5 വിക്കറ്റിന്‌

8 പന്തുകള്‍ ശേഷിക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് ടൂര്‍ണമെന്റിലെ രണ്ടാമത്തെ ജയത്തിലേക്ക് പാകിസ്ഥാന്‍ എത്തിയത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ഷാര്‍ജ: ഇന്ത്യക്ക് പിന്നാലെ ന്യൂസിലാന്‍ഡിനേയും തോല്‍പ്പിച്ച് രണ്ടാം ഗ്രൂപ്പില്‍ കരുത്ത് കാണിച്ച് പാകിസ്ഥാന്‍. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസിലാന്‍ഡിനെ പാകിസ്ഥാന്‍ 134 റണ്‍സില്‍ ഒതുക്കി. 8 പന്തുകള്‍ ശേഷിക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് ടൂര്‍ണമെന്റിലെ രണ്ടാമത്തെ ജയത്തിലേക്ക് പാകിസ്ഥാന്‍ എത്തിയത്. 

നാല് വിക്കറ്റ് വീഴ്ത്തിയ പാക് ബൗളര്‍ ഹാരിസ് റൗഫ് ആണ് മാന്‍ ഓഫ് ദി മാച്ച്. പാകിസ്ഥാന് വേണ്ടി മുഹമ്മദ് റിസ്വാന്‍ 33 റണ്‍സും ഷൊയ്ബ് മാലിക് 26 റണ്‍സും ആസിഫ് അലി 27 റണ്‍സും നേടി. ഷഹീന്‍ അഫ്രീദിയും ഇമാദ് വസീമും മുഹമ്മദ് ഹഫീസും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. 

ആറ് ബൗളര്‍മാരുമായി വീണ്ടും പാകിസ്ഥാന്‍

ആറ് ബൗളര്‍മാരെ ഇറക്കാനാവുന്നത് പാകിസ്ഥാന്‍ ടീമിനെ സന്തുലിതമാക്കുന്നതാണ് രണ്ടാമത്തെ കളിയിലും കണ്ടത്.  ഇന്ത്യക്കെതിരായ പോരാട്ടത്തില്‍ ഉജ്ജ്വലമായി പന്തെറിഞ്ഞ പാക് ബൗളര്‍മാര്‍ രണ്ടാം മത്സരത്തിലും മികച്ച പ്രകടനം ആവര്‍ത്തിച്ചു. കിവി താരങ്ങളില്‍ ഒരാള്‍ക്കും 30 റണ്‍സില്‍ കൂടുതല്‍ കണ്ടെത്താന്‍ സാധിച്ചില്ല.

27 വീതം റണ്‍സെടുത്ത ഡാരില്‍ മിച്ചല്‍, ഡെവോന്‍ കോണ്‍വെ എന്നിവരാണ് ടോപ് സ്‌കോറര്‍മാര്‍. ആദ്യം ബാറ്റിങിന് ഇറങ്ങിയ ന്യൂസിലന്‍ഡ് ബാറ്റിങ് നിര റണ്‍സെടുക്കാന്‍ നന്നേ വിയര്‍ത്തു.

ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസന്‍ (25), മാര്‍ട്ടില്‍ ഗുപ്റ്റില്‍ (17), ഗ്ലെന്‍ ഫിലിപ്പ്‌സ് (13), എന്നിവരും രണ്ടക്കം കടന്നു. ജെയിംസ് നീഷം (1), ടിം സീഫെര്‍ട് (8), മിച്ചല്‍ സന്റാനര്‍ (6) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍. ഇഷ് സോധി (2) പുറത്താകാതെ നിന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com