കോഹ്‌ലിയുടെ വാക്കുകളില്‍ വ്യക്തമായത് ഇന്ത്യയുടെ മനോഭാവം, അത് നിരാശപ്പെടുത്തി: അജയ് ജഡേജ

രണ്ട് വിക്കറ്റ് നഷ്ടപ്പെട്ടപ്പോള്‍ പാകിസ്ഥാന് എതിരായ കളിയില്‍ തങ്ങള്‍ പിന്നിലായി എന്നാണ് കോഹ് ലി പറഞ്ഞത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ന്യൂഡല്‍ഹി: പാകിസ്ഥാനോട് തോല്‍വി നേരിട്ടതിന് ശേഷം വിരാട് കോഹ് ലിയില്‍ നിന്ന് വന്ന പ്രതികരണത്തെ വിമര്‍ശിച്ച് മുന്‍ താരം അജയ് ജഡേജ. ആദ്യ രണ്ട് വിക്കറ്റ് വീണപ്പോള്‍ തന്നെ ഇന്ത്യ സമ്മര്‍ദത്തിലായി എന്ന കോഹ്‌ലിയുടെ പരാമര്‍ശം ഇന്ത്യയുടെ മനോഭാവമാണ് കാണിക്കുന്നത് എന്ന് അജയ് ജഡേജ പറഞ്ഞു. 

അന്ന് കോഹ് ലിയുടെ വാക്കുകള്‍ ഞാന്‍ കേട്ടു. രണ്ട് വിക്കറ്റ് നഷ്ടപ്പെട്ടപ്പോള്‍ പാകിസ്ഥാന് എതിരായ കളിയില്‍ തങ്ങള്‍ പിന്നിലായി എന്നാണ് കോഹ് ലി പറഞ്ഞത്. ആ വാക്കുകള്‍ എന്നെ നിരാശപ്പെടുത്തി. കോഹ്‌ലിയെ പോലൊരു താരം മൈതാന മധ്യത്ത് നില്‍ക്കുമ്പോള്‍ കളി അവിടെ തീരാന്‍ ഒരു വഴിയുമില്ല, അജയ് ജഡേജ പറഞ്ഞു. 

ഇന്ത്യ കളിയെ സമീപിച്ച വിധം ഇവിടെ വ്യക്തം

രണ്ട് പന്ത് പോലും നേരിടുന്നതിന് മുന്‍പ് ഇന്ത്യ പിന്നോട്ട് പോയതായി ചിന്തിച്ചാല്‍ എങ്ങനെ ശരിയാവും. ഇന്ത്യ കളിയെ സമീപിച്ച വിധമാണ് ഇതിലൂടെ വ്യക്തമാകുന്നത് എന്നും അദ്ദേഹം പറഞ്ഞു. പാകിസ്ഥാന് എതിരെ ഇന്ത്യയുടെ ടോപ് സ്‌കോററായത് കോഹ് ലിയാണ്. 

49 പന്തില്‍ നിന്ന് 57 റണ്‍സ് ആണ് ഇവിടെ കോഹ് ലി നേടിയത്. എന്നാല്‍ കോഹ് ലിക്ക് വേണ്ടി പിന്തുണ നല്‍കാന്‍ മറ്റൊരു താരത്തിനുമായില്ല. 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 251 റണ്‍സ് മാത്രമാണ് ഇന്ത്യക്ക് കണ്ടെത്താനായത്. വിക്കറ്റ് നഷ്ടമില്ലാതെ ബാബര്‍ അസമും മുഹമ്മദ് റിസ്വാനും ചേര്‍ന്ന് പാകിസ്ഥാനെ അനായാസ ജയത്തിലേക്ക് എത്തിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com