ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മാച്ച് വിന്നറാണ്, എന്നാല്‍ ബൂമ്രയെ ഇന്ത്യ അമിതമായി ആശ്രയിക്കുന്നത് ശരിയല്ല: മുത്തയ്യ മുരളീധരന്‍ 

ട്വന്റി20 ലോകകപ്പിലെ ബൗളിങ്ങ് സംബന്ധിച്ച് തനിക്ക് ആശങ്കയുള്ളത് ഇന്ത്യയുടേത് ഓര്‍ത്താണെന്നും മുരളീധരന്‍ പറഞ്ഞു

ദുബായ്: ഇന്ത്യന്‍ ടീം ബൂമ്രയെ അമിതമായി ആശ്രയിക്കുകയാണെന്ന് ലങ്കന്‍ ഇതിഹാസ സ്പിന്നര്‍ മുത്തയ്യ മുരളീധരന്‍. ട്വന്റി20 ലോകകപ്പിലെ ബൗളിങ്ങ് സംബന്ധിച്ച് തനിക്ക് ആശങ്കയുള്ളത് ഇന്ത്യയുടേത് ഓര്‍ത്താണെന്നും മുരളീധരന്‍ പറഞ്ഞു. 

ട്വന്റി20 ലോകകപ്പിലെ ബെസ്റ്റ് ടീമുകളായിരിക്കുന്നവര്‍ക്ക് ശക്തമായ ബൗളിങ് യൂണിറ്റ് ഉണ്ടെന്ന് കാണാം. ഷഹീന്‍ അഫ്രീദി, ഹാരിസ് റൗഫ് എന്നിവരുടെ പേസിലൂടെയാണ് പാകിസ്ഥാന്‍ അപകടകാരികളാവുന്നത്. 140 കിമീ വേഗതയില്‍ തുടരെ അവര്‍ക്ക് പന്തെറിയാം. യോര്‍ക്കറുകളിലും സ്ലോ ഡെലിവറികളിലും മികവ് കാണിക്കാനും അവര്‍ക്ക് കഴിയുന്നു, മുരളീധരന്‍ പറഞ്ഞു. 

ബൗളിങ്ങില്‍ എന്നെ ആശങ്കപ്പെടുത്തുന്നത് ഇന്ത്യയാണ്. ബൂമ്ര മാച്ച് വിന്നറാണ്. എന്നാല്‍ ഈ നിമിഷം ബൂമ്രയില്‍ ഇന്ത്യ അമിതമായി ആശ്രയിക്കുന്നു. ഒരു ലെഗ് സ്പിന്നറേയും അവര്‍ക്ക് ഉപയോഗിക്കാം. അല്ലെങ്കില്‍ അശ്വിനെ. രണ്ട് ഫാസ്റ്റ് ബൗളറെ ആശ്രയിച്ച് ഹര്‍ദിക് ബൗള്‍ ചെയ്യുമോ എന്ന് നോക്കുകയാണ്. ശരിയായ ബാലന്‍സ് കണ്ടെത്തുകയാണ് വേണ്ടത്. അല്ലാതെ ബൂമ്രയില്‍ കൂടുതലായി ആശ്രയിക്കുക അല്ല, മുരളീധരന്‍ പറഞ്ഞു. 

ട്വന്റി20 ലോകകപ്പില്‍ കരുത്തരായി നില്‍ക്കുന്നത് പാകിസ്ഥാന്‍

നിലവില്‍ നല്ല നിലയില്‍ നില്‍ക്കുന്നത് പാകിസ്ഥാനാണ്. കാരണം രണ്ട് വമ്പന്‍ ടീമുകളെ അവര്‍ തോല്‍പ്പിച്ചു. ഒരുപാട് കഴിവുള്ള കളിക്കാര്‍ അവര്‍ക്കുണ്ട്. ഇപ്പോഴത്തെ പാകിസ്ഥാന്‍ ടീം തികച്ചും വ്യത്യസ്തമാണ്. ലോകോത്തര ബൗളിങ് യൂണിറ്റാണ് അവര്‍ക്ക് ഇപ്പോഴുള്ളത്. ബാബര്‍ അസമിനെ കേന്ദ്രീകരിച്ചാണ് ബാറ്റിങ്. പിന്നെ പരിചയസമ്പത്തുള്ള മാലിക്കും ഹഫീസുമുണ്ട്. 

ഫീല്‍ഡിങ്ങില്‍ വലിയ മികവ് കാണിക്കുന്ന സംഘമല്ല പാകിസ്ഥാന്‍. എന്നാല്‍ ഇത്തവണ അതും മാറിയിരിക്കുന്നു. മാത്യു ഹെയ്ഡന്റെ നിര്‍ദേശങ്ങളാണ് അവര്‍ക്ക് കൂടുതല്‍ പ്രയോജനപ്പെടുന്നത്. പാകിസ്ഥാനെ ഇത്ര മികച്ചതായി കാണുന്നുണ്ടെങ്കില്‍ അതില്‍ ഹെയ്ഡന്‍ വലിയൊരു ഘടകമാണെന്നും മുരളീധരന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com