ആഭ്യന്തര ക്രിക്കറ്റ് താരങ്ങള്‍ക്ക് ആശ്വാസം; മാച്ച് ഫീസ് വര്‍ദ്ധിപ്പിച്ച് ബിസിസിഐ

ആഭ്യന്തര ക്രിക്കറ്റ് താരങ്ങള്‍ക്ക് ആശ്വാസം; മാച്ച് ഫീസ് വര്‍ദ്ധിപ്പിച്ച് ബിസിസിഐ
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മുംബൈ: ആഭ്യന്തര ക്രിക്കറ്റ് കളിക്കാര്‍ക്കുള്ള മാച്ച് ഫീസ് വര്‍ദ്ധിപ്പിച്ച് ബിസിസിഐ. സെക്രട്ടറി ജയ് ഷായാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. 40ല്‍ കൂടുതല്‍ മത്സരങ്ങള്‍ കളിച്ച ആഭ്യന്തര കളിക്കാര്‍ക്ക് 60,000 രൂപയും അണ്ടര്‍ 23 കളിക്കാര്‍ക്ക് 25,000 രൂപയും അണ്ടര്‍ 19 താരങ്ങള്‍ക്ക് 20,000 രൂപയും ആയാണ് മാച്ച് ഫീ വര്‍ധിപ്പിച്ചിരിക്കുന്നത്.

ഇതുവരെ സീനിയര്‍ പുരുഷ ആഭ്യന്തര കളിക്കാര്‍ക്ക് രഞ്ജി ട്രോഫിക്കും വിജയ് ഹസാരെ ട്രോഫിക്കും ഓരോ മത്സരത്തിലും 35,000 രൂപ വീതമായിരുന്നു ലഭിച്ചു കൊണ്ടിരുന്നത്. ഈ പ്രതിഫലത്തിനാണ് ഇപ്പോള്‍ ബിസിസിഐ മാറ്റം വരുത്തിയിരിക്കുന്നത്. 

2019-20ല്‍ ക്രിക്കറ്റ് കളിക്കാര്‍ക്ക് കോവിഡ് സാഹചര്യത്തെ തുടര്‍ന്ന് സീസണ്‍ നഷ്ടപ്പെട്ടിരുന്നു. അതിനാല്‍ താരങ്ങള്‍ക്ക് നഷ്ടപരിഹാരമായി 50 ശതമാനം അധിക മാച്ച് ഫീസ് നല്‍കാനും ബിസിസിഐ തീരുമാനിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com