'ചെന്നൈ പ്ലേഓഫില്‍ കടന്നാല്‍ പിന്നെ ധോനി നോക്കി നില്‍ക്കരുത്'; മാറ്റം ചൂണ്ടിക്കാണിച്ച് ഗൗതം ഗംഭീര്‍ 

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ ജയം പിടിച്ച കളിയില്‍ ആറാമതാണ് ധോനി ബാറ്റ് ചെയ്യാന്‍ ഇറങ്ങിയത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ന്യൂഡല്‍ഹി: ചെന്നൈ സൂപ്പര്‍ കിങ്‌സ് പ്ലേഓഫില്‍ കയറിയാല്‍ ധോനി തന്റെ ബാറ്റിങ് സ്ഥാനം മാറ്റണമെന്ന് ഇന്ത്യന്‍ മുന്‍ താരം ഗൗതം ഗംഭീര്‍. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ ജയം പിടിച്ച കളിയില്‍ ആറാമതാണ് ധോനി ബാറ്റ് ചെയ്യാന്‍ ഇറങ്ങിയത്. 

എന്നാല്‍ പ്ലേഓഫിലേക്ക് ടീം കയറിയാല്‍ നാലാം സ്ഥാനത്തേക്ക് ധോനി കയറണം എന്ന് ഗംഭീര്‍ പറയുന്നു. പ്ലേഓഫ് കയറി കഴിഞ്ഞാല്‍ പിന്നെ ടീം ചെയ്‌സ് ചെയ്യുകയാണോ ആദ്യം ബാറ്റ് ചെയ്യുകയാണോ എന്നൊന്നും നോക്കി ധോനി നില്‍ക്കരുത്. നാലാമത് ബാറ്റിങ്ങിന് ഇറങ്ങണം. അതിലൂടെ ധോനിക്ക് കൂടുതല്‍ സമയം ചിലവഴിക്കാന്‍ കഴിയും, ഗൗതം ഗംഭീര്‍ പറഞ്ഞു. 

ധോനി അങ്ങനെ പിച്ചില്‍ കൂടുതല്‍ സമയം ചിലവഴിക്കുന്നത് കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ക്യാപ്റ്റന് കാര്യങ്ങളെല്ലാം തീരുമാനിക്കാനാവും. ധോനിക്ക് ഇവിടെ താന്‍ ആഗ്രഹിക്കുന്ന ഏത് സ്ഥാനത്തും ബാറ്റ് ചെയ്യാമെന്നും ഗംഭീര്‍ ചൂണ്ടിക്കാണിക്കുന്നു. 

കഴിഞ്ഞ സീസണില്‍ ധോനിയുടെ ബാറ്റിങ് പൊസിഷന്‍ വലിയ നിലയില്‍ ചര്‍ച്ചയായിരുന്നു. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം വരുന്നതിനാല്‍ ആണ് ധോനി ബാറ്റിങ് പൊസിഷനില്‍ താഴേക്ക് ഇറങ്ങുന്നത് എന്നാണ് ചെന്നൈ അന്ന് വിശദീകരിച്ചത്. എന്നാല്‍ ഇത്തവണ മികച്ച പ്രകടനമാണ് ടീമില്‍ നിന്ന് വരുന്നത്. അതിനാല്‍ സീസണ്‍ മുന്‍പോട്ട് പോകും തോറും ധോനി ബാറ്റിങ്ങില്‍ മുകളിലേക്ക് കയറും എന്നാണ് ആരാധകരുടെ പ്രതീക്ഷ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com