ചെന്നൈയെ തോൽപ്പിക്കണമെങ്കിൽ 40 ഓവറും നന്നായി കളിക്കണം; പക്ഷെ ബോളിങ്ങിൽ വെറൈറ്റിയൊന്നും ഇല്ല: സേവാ​ഗ് 

ഐപിഎല്ലിലെ ചെന്നൈയുടെ എട്ടാം വിജയമാണിത്
ഫോട്ടോ: പിടിഐ
ഫോട്ടോ: പിടിഐ

പിഎല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ 172 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ചെന്നൈ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ആവേശകരമായ വിജയമാണ് സ്വന്തമാക്കിയത്. എട്ട് വിക്കറ്റ് നഷ്ടത്തിൽ അവസാനപന്തിൽ ധോനിപ്പട ലക്ഷ്യം കണ്ടു. ഐപിഎല്ലിലെ ചെന്നൈയുടെ എട്ടാം വിജയമാണിത്. 

ഓപ്പണർമാരായ ഋതുരാജ് ഗെയ്ക്‌വാദും ഫാഫ് ഡുപ്ലെസ്സിയും ശ്രദ്ധയോടെ കളിച്ചുതുടങ്ങിയെങ്കിലും തകർത്തടിച്ച രവീന്ദ്ര ജഡേജയുടെ ഉജ്ജ്വല ബാറ്റിങാണ് ചെന്നൈയ്ക്ക് വിജയമൊരുക്കിയത്. നായകനായുള്ള ധോനിയുടെ തന്ത്രങ്ങൾ ഊട്ടിയുറപ്പിക്കുന്നതാണ് ഈ വിജയം. സിഎസ്കെയുടെ തന്ത്രങ്ങളെ പ്രശംസിച്ച് രം​ഗത്തെത്തിയവരിൽ മുൻ ഇന്ത്യൻതാരം വിരേന്ദ്ര സേവാ​ഗുമുണ്ട്. ചെന്നൈയെ തോൽപ്പിക്കാൻ 40 ഓവറും മികച്ച കളി തന്നെ പുറത്തെടുക്കേണ്ടിവരും എന്നാണ് സേവാ​ഗ് പറയുന്നത്. 

‌"നന്നായി കളിച്ചുമുന്നേറുമ്പോൾ സിഎസ്കെയെ തോൽപ്പിക്കുക പ്രയാസമാണെന്നത് എല്ലാവർക്കും അറിയാവുന്ന വസ്തുതയാണ്. പക്ഷെ ഇന്ന് കണ്ടതുപോലെ ബോളിങ് ആണ് അവരുടെ ദൗർബല്യം. കൊൽക്കത്തയെ സുഖമായി 150-160 റൺസിൽ ചുരുട്ടിക്കെട്ടാമായിരുന്നു. പക്ഷെ 171 റൺസ് അവർ അടിച്ചുകൂട്ടി. ചെന്നൈ ആദ്യം ബാറ്റ് ചെയ്ത് 160-170 റൺസ് നേടിയാൽ കളി ജയിക്കുക അത്ര എളുപ്പമാകില്ല. കാരണം ബോളിങ്ങിൽ അവർക്ക് പ്രത്യേകിച്ച് വെറൈറ്റിയൊന്നും കാണിക്കാനില്ല. ഞാൻ കാണുന്ന പ്രശ്‌നവും അതുതന്നെയാണ്. അതൊഴിച്ചാൽ ബാറ്റിങ്ങിൽ അസാധ്യ കഴിവാണ് ചെന്നൈ ടീമിന്", സേവാഗ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com