'ഒരു ലോഗോയും മാറ്റാന്‍ മൊയിന്‍ അലി ആവശ്യപ്പെട്ടിട്ടില്ല'- വാര്‍ത്തകള്‍ തള്ളി ചെന്നൈ സൂപ്പര്‍ കിങ്‌സ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 05th April 2021 10:00 AM |
Last Updated: 05th April 2021 10:00 AM | A+A A- |
മൊയിൻ അലി/ ട്വിറ്റർ
ചെന്നൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി കളിക്കാനൊരുങ്ങുന്ന ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ മൊയിന്‍ അലി തന്റെ ജേഴ്‌സിയില്‍ നിന്ന് മദ്യ കമ്പനികളുടെ ലോഗോ മാറ്റണം ആവശ്യപ്പെട്ടതായി കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇക്കാര്യം നിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ് സിഎസ്‌കെ ടീം അധികൃതര്‍.
മതപരമായ കാരണങ്ങള്‍ ചൂണ്ടിയാണ് മൊയിന്‍ അലിയുടെ ആവശ്യം ഉന്നയിച്ചതെന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ അത്തരമൊരു ആവശ്യവുമായി തങ്ങളെ സമീപിച്ചിട്ടില്ല എന്നാണ് സിഎസ്‌കെ വ്യക്തമാക്കുന്നത്. ജേഴ്‌സിയില്‍ നിന്ന് ഏതെങ്കിലും ലോഗോ മാറ്റണമെന്ന് മൊയിന്‍ അലി ആവശ്യപ്പെട്ടിട്ടില്ലെന്ന് സിഎസ്‌കെ സിഇഒ കാശി വിശ്വനാഥന്‍ വ്യക്തമാക്കി.
ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ജേഴ്‌സിയിലെ എസ്എന്‍ജെ10000 എന്ന ലോഗോയുണ്ട്. ഈ ലോഗോയാണ് മൊയിന്‍ അലി നീക്കാന്‍ ആവശ്യപ്പെട്ടത് എന്നാണ് പുറത്തു വന്ന വാര്‍ത്തകള്‍.
7 കോടി രൂപയ്ക്കാണ് മൊയിന്‍ അലിയെ ഈ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് സ്വന്തമാക്കിയത്. മൊയിന്‍ അലി കളിക്കുന്ന ഐപിഎല്ലിലെ രണ്ടാമത്തെ ഫ്രാഞ്ചൈസിയാണ് ചെന്നൈ. 2018 മുതല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് വേണ്ടിയാണ് മൊയിന്‍ അലി കളിച്ചത്. മൂന്ന് സീസണുകളില്‍ മൊയിന്‍ അലി ബാംഗ്ലൂരില്‍ തുടര്‍ന്നു.
19 ഐപിഎല്‍ മത്സരങ്ങളാണ് ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ ഇതുവരെ കളിച്ചത്. നേടിയത് 309 റണ്‍സും 10 വിക്കറ്റും. ചെന്നൈയില്‍ ധോനിയുടെ നായകത്വത്തിന് കീഴില്‍ കളിക്കാന്‍ കാത്തിരിക്കുകയാണെന്ന് അടുത്തിടെ മൊയിന്‍ അലി പറഞ്ഞിരുന്നു.