കോപ്റ്റര്‍ 7; സൂപ്പര്‍ ഷോട്ടിന്റെ പേരില്‍ ഇനി ചോക്കലേറ്റും; കമ്പനിയില്‍ ധോനിക്ക് ഓഹരി

7ഇന്‍ക്ബ്രൂവ്‌സ് എന്ന സ്റ്റാര്‍ട്ട് അപ്പില്‍ ഇന്ത്യന്‍ മുന്‍ നായകന്‍ എംഎസ് ധോനിയും ഓഹരി ഉടമയാണ്
എംഎസ് ധോനി/ഫയല്‍ ചിത്രം
എംഎസ് ധോനി/ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: ധോനിയുടെ ഹെലികോപ്റ്റര്‍ ഷോട്ടില്‍ നിന്ന് പ്രചോദനം കൊണ്ട് ചോക്കലേറ്റ്‌സുമായി സ്റ്റാര്‍ട്ട് അപ്പ്. 7ഇന്‍ക്ബ്രൂവ്‌സ് എന്ന സ്റ്റാര്‍ട്ട് അപ്പില്‍ ഇന്ത്യന്‍ മുന്‍ നായകന്‍ എംഎസ് ധോനിയും ഓഹരി ഉടമയാണ്. 

കോപ്റ്റര്‍ 7 എന്ന പേരിലാണ് ചോക്കലേറ്റ്‌സും, ആല്‍ക്കഹോളിക്, നോണ്‍ ആല്‍ക്കഹോളിക് ഡ്രിങ്ക്‌സും ഇറക്കുന്നത്. ധോനിയുടെ ഹെലികോപ്റ്റര്‍ ഷോട്ടില്‍ നിന്നും, താരത്തിന്റെ ജേഴ്‌സി നമ്പറില്‍ നിന്നും പ്രചോദനം കൊണ്ടാണ് കോപ്റ്റര്‍ 7 എന്ന പേര്. 

ഈ കമ്പനിയുടെ കാഴ്ചപ്പാടുകള്‍ നോക്കുമ്പോള്‍ അതിനൊപ്പം ചേരുക എന്നത് കൂടുതല്‍ അര്‍ഥവത്താവുന്നു. ഇതിന്റെ ബ്രാന്‍ഡ് അംബാസിഡറും, ഓഹരി ഉടമയുവാനാന്‍ സാധിച്ചതില്‍ ഒരുപാട് സന്തോഷമെന്നും ധോനി പറഞ്ഞു. മുംബൈ, പുനെ, ഗോവ, ബംഗളൂരു എന്നിവിടങ്ങളില്‍ 7ഇന്‍ക് ബ്രൂവ്‌സിന്റെ ഉത്പന്നങ്ങള്‍ ലഭ്യമാണ്. 

ഉത്തര്‍ പ്രദേശ്, ഹരിയാന, ജാര്‍ഖണ്ഡ്, പഞ്ചാബ്, ചണ്ഡീഗഡ് എന്നിവിടങ്ങളിലേക്ക് അടുത്ത ഏതാനും മാസത്തിനുള്ളില്‍ പ്രവര്‍ത്തനം വ്യാപിപിക്കും. ധോനിയുടെ പല ജേഴ്‌സികളുടേയും, അതിന്റെ നിറത്തിന്റേയും മാതൃകയിലാണ് ഉത്പന്നങ്ങളുടെ കവറുകളും, ലേബലുകളും. 

വിട്ടുകൊടുക്കാത്ത ധോനിയുടെ മനോഭാവമാണ് ഇവിടെ ഹൈലൈറ്റ് ചെയ്യാന്‍ ശ്രമിക്കുന്നത് എന്ന് കോപ്റ്റര്‍ 7ന്റെ ഉടമകളായ മോഹിത് ഭഗ്ചന്ദനി പറഞ്ഞു. ഓര്‍ഗാനിക്, വെജിറ്റേറിയന്‍, ജിഎംഒ ഫ്രീ ചോക്കലേറ്റുകളാണ് വിപണിയില്‍ എത്തുക്കുന്നത് എന്ന് കമ്പനി അവകാശപ്പെടുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com