ചെന്നൈയുടെ ഹൃദയ തുടിപ്പാണ് ധോനി: സ്റ്റീഫന്‍ ഫ്‌ളെമിങ് 

200 മത്സരങ്ങള്‍ പിന്നിട്ടതിന് ശേഷവും മികച്ച കളി പുറത്തെടുക്കാന്‍ ആഗ്രഹിക്കുന്നത് അദ്ദേഹത്തിന്റെ മനോഭാവത്തിന്റെ തെളിവാണെന്നും ഫ്‌ളെമിങ് പറഞ്ഞു
പഞ്ചാബിനെതിരായ മത്സരത്തില്‍ എംഎസ് ധോനി സഹതാരങ്ങള്‍ക്കൊപ്പം/ഫോട്ടോ: ചെന്നൈ സൂപ്പര്‍ കിങ്‌സ്, ട്വിറ്റര്‍
പഞ്ചാബിനെതിരായ മത്സരത്തില്‍ എംഎസ് ധോനി സഹതാരങ്ങള്‍ക്കൊപ്പം/ഫോട്ടോ: ചെന്നൈ സൂപ്പര്‍ കിങ്‌സ്, ട്വിറ്റര്‍

മുംബൈ: ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഹൃദയ തുടിപ്പാണ് നായകന്‍ എംഎസ് ധോനിയെന്ന് ടീമിന്റെ മുഖ്യ പരിശീലകന്‍ സ്റ്റീഫന്‍ ഫ്‌ളെമിങ്. 200 മത്സരങ്ങള്‍ പിന്നിട്ടതിന് ശേഷവും മികച്ച കളി പുറത്തെടുക്കാന്‍ ആഗ്രഹിക്കുന്നത് അദ്ദേഹത്തിന്റെ മനോഭാവത്തിന്റെ തെളിവാണെന്നും ഫ്‌ളെമിങ് പറഞ്ഞു. 

കരിയറിലെ അദ്ദേഹത്തിന്റെ നീണ്ട ജീവിതം അഭിനന്ദിക്കപ്പെടേണ്ടതാണ്. ഫ്രാഞ്ചൈസി വളരുകയും ധോനി ഫ്രാഞ്ചൈസിക്കൊപ്പം വളരുകയുമാണ് ചെയ്തത്. അതൊരു മഹത്തായ ബന്ധമാണ്. 200 മത്സരങ്ങള്‍ കളിച്ച് വീണ്ടും മികവ് കാണിക്കാന്‍ ആഗ്രഹിക്കുന്നത് അദ്ദേഹത്തിന് കളിയോടും ഫ്രാഞ്ചൈസിയോടുമുള്ള മനോഭാവം വ്യക്തമാക്കുന്നു, ഫ്‌ളെമിങ് ചൂണ്ടിക്കാണിച്ചു. 

'ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഹൃദയ തുടിപ്പാണ് ധോനി എന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. പ്രകടനത്തിന്റെ കാര്യമായാലും മാര്‍ഗ നിര്‍ദേശം നല്‍കുന്നതിലും നായകത്വത്തിലുമെല്ലാം ധോനിയെ കുറിച്ച് പറയാന്‍ വാക്കുകളില്ല.'

'ആദ്യ കളിയിലേറ്റ തോല്‍വിയില്‍ നിന്ന് ടീം തിരിച്ചു വന്ന വിധത്തെ ഫ്‌ളെമിങ്  പ്രശംസിച്ചു. കുറച്ച് സ്വിങ്ങും മൂവ്‌മെന്റ്‌സും ലഭിച്ചാല്‍ പിന്നെ ചുറ്റമുള്ളതില്‍ വെച്ച് ഏറ്റവും മികച്ച ബൗളറാവാന്‍ ദീപക് ചഹറിന് കഴിയും. പന്ത് സ്വിങ് ചെയ്യിക്കാന്‍ കഴിയുന്നതിനൊപ്പം തന്റെ പ്ലാനുകള്‍ ലളിതമാക്കി വെക്കുകയാണ് ചഹറിന്റെ മറ്റൊരു പ്ലസ്.'

'ആദ്യ രണ്ട് കളിയിലും പരാജയപ്പെട്ടെങ്കിലും രുതുരാജ് ഗെയ്കവാദിനെ പിന്തുണയ്ക്കുമെന്നും ഫ്‌ളെമിങ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഞങ്ങള്‍ വിശ്വസിച്ച താരമാണ് രുതുരാജ്. അവിടെ രുതുരാജ് കഴിവ് പുറത്തെടുത്തു. കളിക്കാരെ തെരഞ്ഞെടുത്ത് ടീമിന്റെ ഭാഗമാക്കുമ്പോള്‍ ഞങ്ങളുടെ ഫിലോസഫി അവരെ പിന്തുണയ്ക്കുക എന്നതാണ്'. 

മുംബൈയില്‍ ടോസ് നിര്‍ണായകമാണെന്ന് ആദ്യ കളിയില്‍ തന്നെ മനസിലാക്കി. ഡല്‍ഹിക്കെതിരെ തോറ്റ കളിയില്‍ ഈര്‍പ്പം തിരിച്ചടിയായി. അവസരങ്ങള്‍ സൃഷ്ടിക്കാനായില്ല. ബൗളര്‍മാര്‍ക്ക് അവിടെ വെല്ലുവിളി നേരിട്ടു. ഇവിടെ വലിയ സ്‌കോര്‍ പിറക്കുന്ന മത്സരമാവും എന്നാണ് ഏവരും പ്രതീക്ഷിച്ചത്. എന്നാല്‍ അതുണ്ടായില്ല എന്നും ഫ്‌ളെമിങ് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com