ഒളിംപിക്‌സില്‍ ക്രിക്കറ്റ് പൂരമെത്തിയാല്‍ ഇന്ത്യയുണ്ടാവും മുന്‍പില്‍; എതിര്‍പ്പ് അവസാനിപ്പിച്ച് ബിസിസിഐ

ഇന്ത്യന്‍ വനിതാ, പുരുഷ ടീമുകളെ 2028ലെ ലോസ് ആഞ്ചലസ് ഒളിംപിക്‌സില്‍ ഇറക്കാന്‍ ബിസിസിഐ സമ്മതിച്ചു
വിക്കറ്റ് നേടിയ പ്രസിദ്ധ് കൃഷ്ണയെ അഭിനന്ദിക്കുന്ന ഇന്ത്യന്‍ താരങ്ങള്‍/ഫോട്ടോ: ബിസിസിഐ, ട്വിറ്റര്‍
വിക്കറ്റ് നേടിയ പ്രസിദ്ധ് കൃഷ്ണയെ അഭിനന്ദിക്കുന്ന ഇന്ത്യന്‍ താരങ്ങള്‍/ഫോട്ടോ: ബിസിസിഐ, ട്വിറ്റര്‍

ന്യൂഡല്‍ഹി: ലോസ് ആഞ്ചലസ് ഒളിംപിക്‌സില്‍ ഐസിസിക്ക് ആശ്വാസമായി ബിസിസിഐ തീരുമാനം. ഇന്ത്യന്‍ വനിതാ, പുരുഷ ടീമുകളെ 2028ലെ ലോസ് ആഞ്ചലസ് ഒളിംപിക്‌സില്‍ ഇറക്കാന്‍ ബിസിസിഐ സമ്മതിച്ചു. 

അടുത്ത വര്‍ഷം നടക്കുന്ന ബിര്‍മിങ്ഹാം കോമണ്‍വെല്‍ത്ത് ഗെയിംസിലേക്ക് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനെ അയക്കുന്ന കാര്യത്തിലും ബിസിസിഐ അനുകൂല നിലപാട് സ്വീകരിച്ചു. വ്യാഴാഴ്ച ചേര്‍ന്ന ബിസിസിഐയുടെ ഉന്നതതല യോഗത്തിലാണ് തീരുമാനം. 

ഒളിംപിക്‌സില്‍ ക്രിക്കറ്റ് ഭാഗമാവുന്നതിനോട് നേരത്തെ അനുകൂല നിലപാടല്ല ബിസിസിഐ സ്വീകരിച്ചിരുന്നത്. നാഡയ്ക്ക് കീഴില്‍ വരേണ്ടി വരുന്ന സാഹചര്യമാണ് ബിസിസിഐയുടെ എതിര്‍പ്പിന് വഴി വെച്ചത്. എന്നാലിപ്പോള്‍ നാഡയുടെ കീഴിലാണ് ബിസിസിഐ ഇപ്പോള്‍. 

1900ലാണ് ക്രിക്കറ്റ് അവസാനമായി ഒളിംപിക്‌സില്‍ മത്സര ഇനമായത്. പാക് ക്രിക്കറ്റ് താരങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും വിസ അനുവദിക്കുന്ന കാര്യത്തിലും ബിസിസിഐ തീരുമാനമായി. ഇന്ത്യയില്‍ എത്തുമ്പോള്‍ അവര്‍ക്ക് വിസ അനുവദിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com