വെടിയുണ്ട കണക്കെ പാഞ്ഞ് അലക്‌സാണ്ടര്‍ അര്‍നോള്‍ഡിന്റെ ഗോള്‍; 2000 ജയങ്ങള്‍ തൊട്ട് ലിവര്‍പൂളിന്റെ ചരിത്ര നേട്ടം

ന്യൂകാസിലിന് എതിരെ ലിവര്‍പൂള്‍ ജയിച്ച് കയറിയപ്പോള്‍ ഈ ഫുള്‍ ബാക്കില്‍ നിന്ന് വന്ന ഷോട്ടാണ് ആരാധകര്‍ക്കിടയിലെ സംസാര വിഷയം
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ആന്‍ഫീല്‍ഡ്: പ്രതിരോധ നിര താരമാണെങ്കിലും തന്റെ ആക്രമിച്ച് കളിക്കാനുള്ള കരുത്ത് ഒരിക്കല്‍ കൂടി ലോകത്തിന് മുന്‍പില്‍ കാണിക്കുകയാണ് ട്രെന്റ് അലക്‌സാണ്ടര്‍ അര്‍നോള്‍ഡ്. പ്രീമിയര്‍ ലീഗില്‍ ന്യൂകാസിലിന് എതിരെ ലിവര്‍പൂള്‍ ജയിച്ച് കയറിയപ്പോള്‍ ഈ ഫുള്‍ ബാക്കില്‍ നിന്ന് വന്ന വെടിയുണ്ട കണക്കെയുള്ള ഷോട്ടാണ് ആരാധകര്‍ക്കിടയിലെ സംസാര വിഷയം. 

ന്യൂകാസിലിന് എതിരെ 3-1നാണ് ലിവര്‍പൂളിന്റെ ജയം. ഏഴാം മിനിറ്റില്‍ ജോനോയിലൂടെ വല കുലുക്കി ന്യൂകാസില്‍ ആന്‍ഫീല്‍ഡിനെ ഞെട്ടിച്ചു. എന്നാല്‍ 21ാം മിനിറ്റില്‍ ഡിയാഗോ ജോട്ടയിലൂടെ ലിവര്‍പൂള്‍ സമനില ഗോള്‍ പിടിച്ചു. 

തുടരെ 15ാമത്തെ കളിയിലും സല ഇംപാക്ട്‌

25ാം മിനിറ്റില്‍ സലയും ഗോള്‍ നേടിയതോടെ ലിവര്‍പൂള്‍ ലീഡ് എടുത്തു. ഈ സീസണില്‍ തുടരെ 15ാമത്തെ തവണയാണ് സലയില്‍ നിന്ന് ഗോളോ, അസിസ്‌റ്റോ വരുന്നത്. 87ാം മിനിറ്റിലാണ് ലിവര്‍പൂളിന് ഇരട്ടി മധുരവുമായി ട്രെന്റ് അലക്‌സാണ്ടര്‍ അര്‍നോള്‍ഡിന്റെ ഗോള്‍ എത്തിയത്. 

ഫുട്‌ബോളില്‍ 2000 തുടര്‍ ജയങ്ങള്‍ എന്ന റെക്കോര്‍ഡും ലിവര്‍പൂള്‍ ഇവിടെ സ്വന്തമാക്കി. മറ്റൊരു ടീമിനും സ്വന്തമാക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത നേട്ടമാണ് ഇത്. ഇംഗ്ലീഷ് ടോപ് ഫ്‌ളൈറ്റ് ഫുട്‌ബോളില്‍ 4227 മത്സരങ്ങള്‍ കളിച്ചാണ് ലിവര്‍പൂള്‍ 2000 ജയങ്ങള്‍ നേടിയത്. 1047 മത്സരങ്ങള്‍ സമനിലയില്‍ പിരിഞ്ഞു. 1180 മത്സരങ്ങളിലാണ് തോറ്റത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com