ഗില്ലിന്റേയും രഹാനയുടേയും കുറ്റി തെറിപ്പിച്ച് ആന്‍ഡേഴ്‌സന്‍; ചെന്നൈയില്‍ ഇന്ത്യ പ്രതിസന്ധിയില്‍

പൂജാരയെ കൂടാരം കയറ്റി ലീച്ച് ആണ് അഞ്ചാം ദിനം വിക്കറ്റ് വേട്ട തുടങ്ങി വെച്ചത്. പിന്നാലെ ഗില്ലിന്റേയും രഹാനയുടേയും കുറ്റി തെറിപ്പിച്ച് ആന്‍ഡേഴ്‌സന്‍ ഇന്ത്യയെ പ്രതിരോധത്തിലാക്കി
ജെയിംസ് ആന്‍ഡേഴ്‌സന്‍, പോപ്പ്/ഫോട്ടോ: ഇംഗ്ലണ്ട് ക്രിക്കറ്റ്, ട്വിറ്റര്‍
ജെയിംസ് ആന്‍ഡേഴ്‌സന്‍, പോപ്പ്/ഫോട്ടോ: ഇംഗ്ലണ്ട് ക്രിക്കറ്റ്, ട്വിറ്റര്‍

ചെന്നൈ: ആദ്യ ടെസ്റ്റിന്റെ അഞ്ചാം ദിനം ഇംഗ്ലണ്ടിന് മുന്‍പില്‍ ഇന്ത്യ പതറുന്നു. ആദ്യ സെഷന്റെ തുടക്കം തന്നെ മൂന്ന് വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. പൂജാരയെ കൂടാരം കയറ്റി ലീച്ച് ആണ് അഞ്ചാം ദിനം വിക്കറ്റ് വേട്ട തുടങ്ങി വെച്ചത്. പിന്നാലെ ഗില്ലിന്റേയും രഹാനയുടേയും കുറ്റി തെറിപ്പിച്ച് ആന്‍ഡേഴ്‌സന്‍ ഇന്ത്യയെ പ്രതിരോധത്തിലാക്കി. 

83 പന്തില്‍ നിന്ന് ഏഴ് ഫോറും ഒരു സിക്‌സും പറത്തി 50 റണ്‍സ് എടുത്ത് നില്‍ക്കെയാണ് മികച്ച രീതിയില്‍ ബാറ്റ് ചെയ്ത് വരികയായിരുന്ന ഗില്ലിനെ ആന്‍ഡേഴ്‌സന്‍ ബൗള്‍ഡ് ആക്കിയത്. ആന്‍ഡേഴ്‌സന്റെ ഫുള്‍ ലെങ്ത് ഡെലിവറി ബാറ്റ്‌സ്മാനിലേക്ക് റിവേഴ്‌സ് ചെയ്ത് എത്തിയപ്പോള്‍ പ്രതിരോധിക്കാനായിരുന്നു ഗില്ലിന്റെ ശ്രമം. എന്നാല്‍ ബാറ്റിനും പാഡിനും ഇടയിലെ ഗ്യാപ്പ് വിനയായത്. ...

തൊട്ടുപിന്നാലെ രഹാനയെ വിക്കറ്റിന് മുന്‍പില്‍ കുടുക്കിയെങ്കിലും ഡിആര്‍എസ് രഹാനയുടെ രക്ഷയ്‌ക്കെത്തി. പക്ഷേ തൊട്ടടുത്ത പന്തില്‍ രഹാനയുടെ കുറ്റി തെറിപ്പിച്ച് ആന്‍ഡേഴ്‌സന്റെ മറുപടി. മൂന്ന് പന്തില്‍ ഡക്കായാണ് രഹാനെ മടങ്ങിയത്. 

ഇന്ത്യന്‍ ഇന്നിങ്‌സ് 29 ഓവറിലേക്ക് എത്തുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 94 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. പന്തും കോഹ് ലിയുമാണ് ക്രീസില്‍. ജയത്തിലേക്ക് എത്താന്‍ 326 റണ്‍സും, സമനില പിടിക്കാന്‍ 74 ഓവറുമാണ് ഇനി ഇന്ത്യക്ക് മുന്‍പിലുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com