ഒത്തുപിടിച്ചാല്‍ വിജയിക്കാം; ഓസ്‌ട്രേലിയക്കതിരെ ഇന്ത്യക്ക് ലക്ഷ്യം 328 റണ്‍സ്; തീ പടര്‍ത്തി മുഹമ്മദ് സിറാജിന്റെ പന്തുകള്‍; അഞ്ച് വിക്കറ്റ് നേട്ടം

ഒത്തുപിടിച്ചാല്‍ വിജയിക്കാം; ഓസ്‌ട്രേലിയക്കതിരെ ഇന്ത്യക്ക് ലക്ഷ്യം 328 റണ്‍സ്; തീ പടര്‍ത്തി മുഹമ്മദ് സിറാജിന്റെ പന്തുകള്‍; അഞ്ച് വിക്കറ്റ് നേട്ടം
സഹ താരങ്ങൾക്കൊപ്പം വിക്കറ്റ് നേട്ടമാഘോഷിക്കുന്ന മുഹമ്മദ് സിറാജ്/ പിടിഐ
സഹ താരങ്ങൾക്കൊപ്പം വിക്കറ്റ് നേട്ടമാഘോഷിക്കുന്ന മുഹമ്മദ് സിറാജ്/ പിടിഐ

ബ്രിസ്‌ബെയ്ന്‍: ഓസ്‌ട്രേലിയക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് 328 റണ്‍സ് വിജയ ലക്ഷ്യം. ഓസ്‌ട്രേലിയയുടെ രണ്ടാം ഇന്നിങ്‌സ് 294 റണ്‍സില്‍ ഒതുക്കിയാണ് ഇന്ത്യ പ്രതീക്ഷ കാത്തത്. നാലാം ദിനത്തില്‍ ഒരു സെഷനും അഞ്ചാം ദിനവും മുന്നിലുള്ളതിനാല്‍ വിജയിക്കാനുള്ള സാധ്യതയാണ് ഇന്ത്യ തുറന്നിട്ടിരിക്കുന്നത്. വിജയത്തോടെ പരമ്പര 2-1ന് നേടാനുള്ള അവസരമാണ് അജിന്‍ക്യ രഹാനെയ്ക്കും സംഘത്തിനും മുന്നിലുള്ളത്.

328 റൺസിലേക്ക് ഇന്ത്യ ബാറ്റിങ് ആരംഭിച്ചു. വീണ്ടും മഴ വില്ലനായതിനെ തുടർന്ന് കളി നിർത്തി വച്ച സമയത്ത് ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ നാല് റൺസെന്ന നിലയിൽ. രോഹിത് ശർമയാണ് നാല് റൺസെടുത്തത്.

ഓസ്‌ട്രേലിയ ഒന്നാം ഇന്നിങ്‌സ് 369. രണ്ടാം ഇന്നിങ്‌സ് 294. ഇന്ത്യ ഒന്നാം ഇന്നിങ്‌സ് 336.

അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയ മുഹമ്മദ് സിറാജിന്റെ പന്തുകളാണ് ഓസീസ് സ്‌കോര്‍ 300 കടത്താതെ നിര്‍ത്തിയത്. കരിയറിൽ ആദ്യമായാണ് മുഹമ്മദ് സിറാജ് അഞ്ച് വിക്കറ്റുകൾ സ്വന്തമാക്കുന്നത്. 19.5 ഓവറിൽ 73 റൺസ് വഴങ്ങിയാണ് മുഹ​മ്മദ് സിറാജ് കന്നി അഞ്ച് വിക്കറ്റ് നേട്ടം ആഘോഷിച്ചത്. നാല് വിക്കറ്റുകളുമായി ശാര്‍ദുല്‍ ഠാക്കൂര്‍ കട്ടയ്ക്ക് പിന്തുണച്ചതും ഇന്ത്യക്ക് കരുത്തായി. ശേഷിച്ച ഒരു വിക്കറ്റ് വാഷിങ്ടന്‍ സുന്ദര്‍ പിഴുതു.

എട്ടാമനായി ക്രീസിലെത്തിയ പാറ്റ് കമ്മിന്‍സ് 28 റണ്‍സുമായി പുറത്താകാതെ നിന്നു. 55 റണ്‍സെടുത്ത സ്റ്റീവ് സ്മിത്താണ് രണ്ടാം ഇന്നിങ്‌സിലെ ഓസീസിന്റെ ടോപ് സ്‌കോറര്‍. 48 റണ്‍സെടുത്ത ഡേവിഡ് വാര്‍ണര്‍, 38 റണ്‍സെടുത്ത മാര്‍ക്കസ് ഹാരിസ്, 37 റണ്‍സെടുത്ത കാമറോണ്‍ ഗ്രീന്‍, 25 റണ്‍സെടുത്ത മാര്‍നസ് ലബുഷെയ്ന്‍, 27 റണ്‍സെടുത്ത ക്യാപ്റ്റന്‍ ടിം പെയ്ന്‍ എന്നിവര്‍ മികച്ച രീതിയില്‍ ബാറ്റ് വീശിയെങ്കിലും വലിയ സ്‌കോറിലേക്ക് എത്താന്‍ സാധിച്ചില്ല. മാത്യു വെയ്ഡ് സംപൂജ്യനായി മടങ്ങി. നിലവില്‍ രണ്ട് റണ്ണുമായി പാറ്റ് കമ്മിന്‍സും ഒരു റണ്ണുമായി മിച്ചല്‍ സ്റ്റാര്‍ക്കുമാണ് ക്രീസില്‍.

ഇന്ത്യക്കായി മുഹമ്മദ് സിറാജ് മൂന്നും ശാര്‍ദുല്‍ ഠാക്കൂര്‍ രണ്ടും വാഷിങ്ടന്‍ സുന്ദര്‍ ഒരു വിക്കറ്റും വീഴ്ത്തി. നേരത്തെ 33 റണ്‍സ് ലീഡുമായാണ് ഓസീസ് രണ്ടാം ഇന്നിങ്‌സ് തുടങ്ങിയത്. വിക്കറ്റ് നഷ്ടമില്ലാതെ 21 റണ്‍സെന്ന നിലയിലാണ് അവര്‍ നാലാം ദിനം തുടങ്ങിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com