കോവിഡ് ഋഷഭ് പന്തിനെന്ന്‌ റിപ്പോര്‍ട്ട്; ജാഗ്രത പാലിക്കാന്‍ ഇന്ത്യന്‍ ടീമിനോട് ജയ് ഷാ

ഇംഗ്ലണ്ടിലുള്ള ഇന്ത്യന്‍ ടെസ്റ്റ് സംഘത്തില്‍ കോവിഡ് പോസിറ്റീവായത് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്തിനെന്ന് റിപ്പോര്‍ട്ട്
ജര്‍മനി-ഇംഗ്ലണ്ട് മത്സരം കാണാന്‍ ഋഷഭ് പന്ത്/ഫോട്ടോ: ഇന്‍സ്റ്റഗ്രാം
ജര്‍മനി-ഇംഗ്ലണ്ട് മത്സരം കാണാന്‍ ഋഷഭ് പന്ത്/ഫോട്ടോ: ഇന്‍സ്റ്റഗ്രാം

ലണ്ടന്‍: ഇംഗ്ലണ്ടിലുള്ള ഇന്ത്യന്‍ ടെസ്റ്റ് സംഘത്തില്‍ കോവിഡ് പോസിറ്റീവായത് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്തിനെന്ന് റിപ്പോര്‍ട്ട്. ഒരാഴ്ച മുന്‍പ് പന്തിന് കോവിഡ് സ്ഥിരീകരിച്ചതായാണ് സൂചന.
 
നിലവില്‍ ഐസൊലേഷനില്‍ കഴിയുകയാണ് പന്ത്. ജൂലൈ 18ന് പന്തിനെ വീണ്ടും കോവിഡ് പരിശോധനക്ക് വിധേയനാക്കും. ഈ ഞായറാഴ്ച വരുമ്പോള്‍ പന്തിന്റെ പന്തിന്റെ ഐസൊലേഷന്‍ 10ാം ദിവസമാവും. കോവിഡിന്റെ ഡെല്‍റ്റ വകഭേദമാണ് പന്തന് സ്ഥിരീകരിച്ചത്. 

ലണ്ടനിലെ സുഹൃത്തിന്റെ വസതിയിലാണ് പന്ത് ഐസൊലേഷനില്‍ കഴിയുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ സംഘം ഇന്നാണ് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായുള്ള ക്യാംപ് ആരംഭിക്കുന്നത്.

കോവിഡ് പോസിറ്റീവായ ഋഷഭ് പന്ത് ഇപ്പോള്‍ ഇന്ത്യന്‍ സംഘത്തിനൊപ്പം ബബിളിലേക്ക് ചേരില്ല. ഡര്‍ഹാമിലാണ് ഇന്ത്യന്‍ സംഘം ക്യാംപ് ആരംഭിക്കുന്നത്. യുകെയില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നത് ചൂണ്ടി ബിസിസിഐ സെക്രട്ടറി ജയ് ഷാ ഇന്ത്യന്‍ സംഘത്തിന് ഇമെയില്‍ അയച്ചിരുന്നു. 

ഒരു താരത്തിന് മാത്രമാണ് കോവിഡ് പോസിറ്റീവായിരിക്കുന്നത് എന്ന് ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല പറഞ്ഞു. കോവിഡ് പോസിറ്റീവായ കളിക്കാരന്റെ പേര് വെളിപ്പെടുത്താന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. 

യൂറോ കപ്പ് മത്സരങ്ങള്‍ കാണാന്‍ റിഷഭ് പന്ത് വെംബ്ലിയില്‍ എത്തിയിരുന്നു. ആള്‍ക്കൂട്ടമുണ്ടാവുന്ന സ്ഥലങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാനാണ് ഇന്ത്യന്‍ സംഘത്തിന് ബിസിസിഐ ഇപ്പോള്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com