മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ ക്രിസ്റ്റിയാനോയ്ക്ക് കല്ലുകടി, പാസ് നല്‍കാതെ ഗ്രീന്‍വുഡ്

തനിക്ക് പാസ് നല്‍കാത്തതില്‍ ഗ്രീന്‍വുഡുമായി ക്രിസ്റ്റ്യാനോയ്ക്ക് അസ്വാരസ്യമുണ്ടെന്ന നിലയിലെ സൂചനകളാണ് പുറത്തു വരുന്നത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ സഹതാരങ്ങളുമായുള്ള സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ബന്ധം മോശമാകുന്നതായി റിപ്പോര്‍ട്ട്. തനിക്ക് പാസ് നല്‍കാത്തതില്‍ ഗ്രീന്‍വുഡുമായി ക്രിസ്റ്റ്യാനോയ്ക്ക് അസ്വാരസ്യമുണ്ടെന്ന നിലയിലെ സൂചനകളാണ് പുറത്തു വരുന്നത്. 

ക്രിസ്റ്റ്യാനോയേയും ഗ്രീന്‍വുഡിനേയും ചേര്‍ത്ത് കൊണ്ടുപോകാന്‍ സോള്‍ഷെയര്‍ പരാജയപ്പെടുന്നു. ക്രിസ്റ്റ്യാനോയും ഗ്രീന്‍വുഡും പരസ്പരം പാസുകള്‍ നല്‍കാന്‍ വിസമതിക്കുകയാണെന്നും ഇഎസ്പിഎന്‍ന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. കളിക്കാരെ ഒത്തുകൊണ്ടുപോകാന്‍ സാധിക്കാതെ വരിക കൂടി ചെയ്യുന്നതോടെ സോള്‍ഷെയറിന് മേലുള്ള സമ്മര്‍ദം കൂടുന്നു. 

ലിവര്‍പൂളിനോടേറ്റ തോല്‍വിയോടെ സോള്‍ഷെയറിനോടുള്ള അതൃപ്തി കൂടി

ലിവര്‍പൂളിന് എതിരായ തോല്‍വിക്ക് ശേഷം മാഞ്ചസ്റ്റര്‍ യുനൈറ്റഡ് താരങ്ങളില്‍ സോള്‍ഷെയറിന് എതിരാ അതൃപ്തി വര്‍ധിച്ചു. കഴിവുള്ള ടീം ഉണ്ടായിട്ടും കളിക്കാരുടെ നിലവാരത്തിനൊപ്പം ഉയരുന്ന കളി മെനയാന്‍ സോള്‍ഷെയറിന് സാധിക്കുന്നില്ലെന്നാണ് വിമര്‍ശനം ഉയരുന്നത്. 

ലിവര്‍പൂളിനോട് ഓള്‍ഡ്ട്രഫോര്‍ഡില്‍ 5-0നാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് തോറ്റത്. കഴിഞ്ഞ നാല് പ്രീമിയര്‍ ലീഗ് മത്സരങ്ങളില്‍ നിന്ന് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് സ്വന്തമാക്കിയത് 1 പോയിന്റ് മാത്രം. തോല്‍വികളിലേക്ക് വീഴുകയാണെങ്കിലും അടുത്ത മത്സര ഫലങ്ങള്‍ കൂടി നോക്കിയാവും സോള്‍ഷെയറിനെ മാറ്റുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com