ഐപിഎല്ലില്‍ നിന്ന് 3 ഇംഗ്ലണ്ട് താരങ്ങളുടെ പിന്മാറ്റം; ബിസിസിഐ സമീപിച്ച് ഫ്രാഞ്ചൈസി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th September 2021 12:39 PM  |  

Last Updated: 12th September 2021 12:39 PM  |   A+A-   |  

IPL-1200

ഫയല്‍ ചിത്രം

 

ദുബായ്: മൂന്ന് ഇംഗ്ലണ്ട് താരങ്ങള്‍ ഐപിഎല്ലില്‍ നിന്ന് പിന്മാറിയതിന് പിന്നാലെ ബിസിസിഐയ്ക്ക് കത്തയച്ച് ഒരു ഐപിഎല്‍ ഫ്രാഞ്ചൈസി. ബെയര്‍‌സ്റ്റോയും ഡേവിഡ് മലനും ക്രിസ് വോക്‌സുമാണ് ഐപിഎല്ലില്‍ നിന്ന് പിന്മാറുന്നതായി ശനിയാഴ്ച പ്രഖ്യാപിച്ചത്. 

ഐപിഎല്‍ പതിനാലാം സീസണില്‍ ഇന്ത്യയില്‍ നടന്ന മത്സരങ്ങളില്‍ വെച്ച് ബെയര്‍‌സ്റ്റോ ആയിരുന്നു ഹൈദരാബാദിന്റെ ടോപ് സ്‌കോറര്‍. ക്രിസ് വോക്‌സ് ഡല്‍ഹി ക്യാപിറ്റല്‍സിനായി മൂന്ന് മത്സരങ്ങള്‍ 14ാം സീസണില്‍ കളിച്ചിരുന്നു. ഡേവിഡ് മലന്‍ പഞ്ചാബിനായും ഇന്ത്യയില്‍ വെച്ച് അരങ്ങേറ്റം കുറിച്ചിരുന്നു. 

അവസാന നിമിഷം ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറിയതാണ് ഫ്രാഞ്ചൈസികളെ കുഴയ്ക്കുന്നത്. സീസണില്‍ കളിക്കാന്‍ തയ്യാറാണെന്ന് അറിയിച്ചതിന് ശേഷമാണ് പിന്മാറ്റം. ഇവരെ യുഎഇയിലേക്ക് എത്തിക്കുന്നതിനുള്ള യാത്ര ഒരുക്കങ്ങള്‍ വരെ ഫ്രാഞ്ചൈസികള്‍ ചെയ്തിരുന്നു. 

അഞ്ചാം ടെസ്റ്റ് ഉപേക്ഷിച്ചതിന് പിന്നാലെയാണ് ഐപിഎല്ലില്‍ നിന്ന് ഈ ഇംഗ്ലണ്ട് താരങ്ങളുടെ പിന്മാറ്റം. പരിശീലകരേയും മാനേജ്‌മെന്റിനേയും ഈ കളിക്കാരുടെ പിന്മാറ്റം അസ്വസ്ഥപ്പെടുത്തുന്നു. കരാറിന് വിരുദ്ധമാണ് ഇവരുടെ നടപടി. ഇക്കാര്യം ചൂണ്ടി ബിസിസിഐക്ക് കത്തയച്ചിട്ടുണ്ടെന്നും ഫ്രാഞ്ചൈസി വൃത്തങ്ങള്‍ പറയുന്നു.