ഐപിഎല്ലിലേക്ക് പുതിയ രണ്ട് ടീമുകള്‍; ലേലം ഒക്ടോബര്‍ 17ന്; ഫ്രാഞ്ചൈസിയ്ക്കായി വമ്പന്‍മാര്‍

ഐപിഎല്ലിലേക്ക് പുതിയ രണ്ട് ടീമുകള്‍; ലേലം ഒക്ടോബര്‍ 17ന്; ഫ്രാഞ്ചൈസിയ്ക്കായി വമ്പന്‍മാര്‍
rohit-sharma-ipl
rohit-sharma-ipl

മുംബൈ: ഐപിഎല്ലിലേക്ക് പുതിയ ടീമുകള്‍ എത്തുന്നതിന്റെ ഭാഗമായുള്ള ലേലത്തിന്റെ തീയതി ആയതായി സൂചനകള്‍. 2022ലെ  ഐപിഎല്ലിന് രണ്ട് പുതിയ ടീമുകളെ ഉള്‍പ്പെടുത്താനുള്ള ലേലം ഒക്ടോബര്‍ 17ന് നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഒക്ടോബര്‍ അഞ്ച് വരെ ഫ്രൈഞ്ചൈസികള്‍ക്ക് ലേലത്തിനായുള്ള അപേക്ഷ നല്‍കാം. ഓഗസ്റ്റ് 31നാണ് ബിസിസിഐ പുതിയ രണ്ട് ഐപിഎല്‍ ടീമുകള്‍ക്കായി ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ചത്. ടെന്‍ഡര്‍ സ്വീകരിക്കാനാണ് ഒക്ടോബര്‍ അഞ്ച് വരെ സമയം നല്‍കിയിരിക്കുന്നത്. 

അഹമ്മദാബാദ്, ലഖ്‌നൗ, പുനെ നഗരങ്ങള്‍ കേന്ദ്രീകരിച്ചായിരിക്കും പുതിയ ടീമുകള്‍ വരാന്‍ സാധ്യത. അഹമ്മദാബാദില്‍ നരേന്ദ്ര മോദി സ്‌റ്റേഡിയം, ലഖ്‌നൗവില്‍ എക്‌ന സ്‌റ്റേഡിയം എന്നീ വലിയ സൗകര്യങ്ങളുള്ള സ്‌റ്റേഡിയങ്ങളുണ്ട് എന്നതാണ് ഫ്രാഞ്ചൈസികളെ ആകര്‍ഷിക്കുന്ന ഘടകങ്ങളില്‍ പ്രധാനം. 

അദാനി ഗ്രൂപ്പ്, ആര്‍പിജി സഞ്ജീവ് ഗോയങ്ക ഗ്രൂപ്പ്, ഫാര്‍മ കമ്പനിയിയായ ടോറന്റ്, ബാങ്കിങ് മേഖലയിലെ പ്രമുഖര്‍ എന്നിവരടക്കമുള്ള നിരവധി വ്യവസായികള്‍ ടീമുകളെ സ്വന്തമാക്കാന്‍ രംഗത്തുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 2014 മുതല്‍ ഐപിഎല്‍ എട്ട് ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റ് ആണ്. ടീമിന്റെ എണ്ണം10 ആവുന്നതോടെ ഒരു ടീം കളിക്കുന്ന മത്സരങ്ങളുടെ എണ്ണം 14ല്‍ നിന്ന് 18 ആവും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com