'വൈകിയെങ്കില്‍ ക്ഷമിക്കുക', റെക്കോര്‍ഡ് നേട്ടത്തില്‍ മെസിയെ പ്രശംസയില്‍ മൂടി പെലെ

'ഈ മാസം ആദ്യം നീ തകര്‍ത്ത റെക്കോര്‍ഡില്‍ നിന്നെ അഭിനന്ദിക്കാനുള്ള അവസരം പാഴാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല'
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

സാവോ പോളോ: സൗത്ത് അമേരിക്കന്‍ താരങ്ങളുടെ ഗോള്‍ വേട്ടയില്‍ ഒന്നാമത് എത്തിയ മെസിയെ അഭിനന്ദിച്ച് പെലെ. പെലെയെ മറികടന്നാണ് ഇവിടെ മെസി ഒന്നാം സ്ഥാനം പിടിച്ചത്. 

ഹായ് മെസി, ഞാന്‍ വൈകിയെങ്കില്‍ ക്ഷമിക്കുക. ഈ മാസം ആദ്യം നീ തകര്‍ത്ത റെക്കോര്‍ഡില്‍ നിന്നെ അഭിനന്ദിക്കാനുള്ള അവസരം പാഴാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഫുട്‌ബോള്‍ കളിക്കുമ്പോഴുള്ള നിന്റെ കഴിവ് വിസ്മയിപ്പിക്കുന്നതാണ്, എന്റെ സുഹൃത്തുക്കളായ എംബാപ്പെയ്ക്കും നെയ്മര്‍ക്കുമൊപ്പം...പെലെ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. 

ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ബൊളിവിയക്കെതിരെ അര്‍ജന്റീനക്കായി സെപ്തംബര്‍ 9നാണ് മെസി ഹാട്രിക് നേടിയത്. പെലെ ശസ്ത്രക്രിയ്ക്ക് വിധേയനായി ആശുപത്രിയില്‍ കഴിയുമ്പോഴായിരുന്നു മെസിയുടെ നേട്ടം. 

77 ഗോളുകളോടെ പെലെ ആയിരുന്നു ഇവിടെ ഒന്നാമത്. എന്നാലിപ്പോള്‍ അര്‍ജന്റീനക്കായി മെസിയുടെ അക്കൗണ്ടില്‍ 79 ഗോളുകളുണ്ട്. മൂന്ന് ആഴ്ച മുന്‍പാണ് പെലെ ശസ്ത്രക്രിയക്ക് വിധേയനായത്. ആശുപത്രി വിട്ടെങ്കിലും ഏതാനും ദിവസത്തിന് ശേഷം വീണ്ടും ഐസിയുവില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ പെലെയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് കുടുംബവും ആശുപത്രിയും വ്യക്തമാക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com