'യുവരാജിന് എതിരായ ആ ഡെലിവറി എന്റെ ജീവിതം മാറ്റി'; 16 വര്‍ഷം മുന്‍പത്തെ ബോള്‍ ചൂണ്ടി ബ്രാവോ

യുവരാജ് സിങ്ങിന്റെ ഡെലിവറിയാണ് തന്റെ ജീവിതം മാറ്റി മറിച്ചതെന്ന് വെസ്റ്റ് ഇന്‍ഡീസ് മുന്‍ താരം ഡ്വെയ്ന്‍ ബ്രാവോ
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മുംബൈ: യുവരാജ് സിങ്ങിന്റെ ഡെലിവറിയാണ് തന്റെ ജീവിതം മാറ്റി മറിച്ചതെന്ന് വെസ്റ്റ് ഇന്‍ഡീസ് മുന്‍ താരം ഡ്വെയ്ന്‍ ബ്രാവോ. 16 വര്‍ഷം മുന്‍പത്തെ സംഭവത്തിലേക്കാണ് ഡ്വെയ്ന്‍ ബ്രാവോ വിരല്‍ ചൂണ്ടുന്നത്.

2006ലെ ഇന്ത്യയുടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ ഏകദിന പരമ്പരയില്‍ 1-4നാണ് ഇന്ത്യ തോറ്റത്. ജമൈക്കയില്‍ നടന്ന ഏകദിനത്തില്‍ ഒരു റണ്‍സിനാണ് ഇന്ത്യ തോറ്റത്. ഇവിടെ യുവരാജ് സിങ്ങിന്റെ വിക്കറ്റ് വീഴ്ത്തിയത് ബ്രാവോ ആയിരുന്നു. വിക്കറ്റ് വീഴ്ത്തുന്നതിന് മുന്‍പ് രണ്ട് തവണ തുടരെ ബ്രാവോയ്ക്ക് എതിരെ യുവരാജ് സിങ് ബൗണ്ടറി നേടിയിരുന്നു. ഇതോടെ ഇന്ത്യക്ക് ജയിക്കാന്‍ രണ്ട് പന്തില്‍ മൂന്ന് റണ്‍സ് എന്ന അവസ്ഥയായി. 

ഇന്ത്യ ഒരു റണ്ണിന് തോറ്റു

അവസാന ഓവറിലെ നാലാമത്തെ പന്തില്‍ ബ്രാവോയുടെ പേസിലെ വേരിയേഷന്‍ മനസിലാക്കാതിരുന്ന യുവരാജ് സിങ് വിക്കറ്റിന് മുന്‍പില്‍ കുടുങ്ങി. സ്‌ക്വയറിലേക്ക് ഫഌക്ക് ചെയ്യാനായിരുന്നു യുവരാജിന്റെ ശ്രമം. ഇതോടെ ഇന്ത്യ ഒരു റണ്ണിന് തോറ്റു. പരമ്പരയിലെ മറ്റൊരു ഏകദിനത്തിലും ഇന്ത്യക്ക് ജയിക്കാനുമായില്ല. 

ഇവിടെ ഈ സമയം യുവരാജ് സിങ്ങിന് എറിയാനുള്ള റണ്‍ അപ്പ് അമ്പയറുടെ അടുത്ത് എത്തുന്നത് വരെ ഏത് ഡെലിവറി എറിയണം എന്ന് താന്‍ നിശ്ചയിച്ചിരുന്നില്ലെന്നും ബ്രാവോ പറയുന്നു. എപ്പോഴോ ഡിപ്പര്‍ എറിയാമെന്ന് തീരുമാനിക്കുകയായിരുന്നു. അതാണ് എന്റെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട ഡെലിവറിയും, ബ്രാവോ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com