'ഇനിയും സഹിക്കാനാവില്ല', വിജയ് ശങ്കറെ കളിപ്പിക്കരുതെന്ന് ആരാധകര്‍

ഡല്‍ഹിക്കെതിരെ ഗുജറാത്ത് ജയം പിടിച്ചെങ്കിലും ഓള്‍റൗണ്ടര്‍ വിജയ് ശങ്കറിന് എതിരെ ആരാധകര്‍
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മുംബൈ: ഡല്‍ഹിക്കെതിരെ ഗുജറാത്ത് ജയം പിടിച്ചെങ്കിലും ഓള്‍റൗണ്ടര്‍ വിജയ് ശങ്കറിന് എതിരെ ആരാധകര്‍. 20 പന്തില്‍ നിന്ന് 13 റണ്‍സ് എടുത്ത വിജയ് ശങ്കറിന്റെ ശൈലിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ആരാധകരില്‍ നിന്ന് വരുന്നത്. 

പവര്‍പ്ലേയില്‍ ടീമിന്റെ സ്‌കോറിങ്ങിന്റെ വേഗം കുറയ്ക്കുന്നു എന്ന് ചൂണ്ടിയാണ് ആരാധകരുടെ വിമര്‍ശനം. ടീമില്‍ നിന്ന് വിജയ് ശങ്കറിനെ ഒഴിവാക്കണം എന്ന മുറവിളിയും ശക്തമാണ്. ബാറ്റിങ്ങില്‍ പരാജയപ്പെട്ടതിന് പുറമെ ബൗളിങ്ങില്‍ ഒരോവറില്‍ വഴങ്ങിയത് 14 റണ്‍സും. 

സീസണിലെ ഗുജറാത്തിന്റെ ആദ്യ കളിയില്‍ ലഖ്‌നൗവിന് എതിരെയും മൂന്നാം സ്ഥാനത്ത് ബാറ്റ് ചെയ്യാന്‍ വിജയ് ശങ്കറിന് അവസരം ലഭിച്ചു. എന്നാല്‍ 6 പന്തില്‍ നിന്ന് 4 റണ്‍സ് നേടി മടങ്ങി. ഇനിയും ടീമില്‍ ഇടം നല്‍കരുത് എന്നാണ് ആരാധകര്‍ പറയുന്നത്. 

2019 ഏകദിന ലോകകപ്പില്‍ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെട്ടിരുന്നു എങ്കിലും മികവ് കാണിക്കാനാവാതെ വന്നതോടെ ടീമില്‍ നിന്ന് പുറത്തായി. ഐപിഎല്ലില്‍ ഹൈദരാബാദിന് വേണ്ടി കളിച്ചിരുന്ന സമയവും മികവ് കാണിക്കാന്‍ വിജയ് ശങ്കറിന് കഴിഞ്ഞിരുന്നില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com