ഒന്നാം റാങ്ക് പിടിച്ചെടുത്ത്‌ ഓസ്‌ട്രേലിയയുടെ ലോകകപ്പ് ഹീറോ ഹീലി; സെഞ്ചുറി പാഴായെങ്കിലും സിവറിന് വന്‍ മുന്നേറ്റം

ലോകകപ്പ് സെമിയിലും ഫൈനലിലും സെഞ്ചുറി നേടിയതോടെയാണ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തേക്ക് ഓസീസ് ഓപ്പണര്‍ എത്തിയത്
ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ അലീസ ഹീലി/ഫോട്ടോ: എഎഫ്പി
ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ അലീസ ഹീലി/ഫോട്ടോ: എഎഫ്പി

ദുബായ്: ഐസിസി ഏകദിന റാങ്കിങ്ങില്‍ ഓസ്‌ട്രേലിയയുടെ ലോകകപ്പ് ഹീറോ അലീസ ഹീലി ഒന്നാമത്. ലോകകപ്പ് സെമിയിലും ഫൈനലിലും സെഞ്ചുറി നേടിയതോടെയാണ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തേക്ക് ഓസീസ് ഓപ്പണര്‍ എത്തിയത്. 

മൂന്ന് സ്ഥാനം മുന്‍പോട്ട് കയറിയാണ് ഹീലി 785 പോയിന്റോടെ ഒന്നാം സ്ഥാനം പിടിച്ചത്. ഫൈനലില്‍ ഇംഗ്ലണ്ടിനായി സെഞ്ചുറി നേടിയ നതാലി സിവറും മൂന്ന് സ്ഥാനം മുന്‍പോട്ട് കയറി രണ്ടാം റാങ്കിലെത്തി. ന്യൂസിലന്‍ഡ് വേദിയായ ഏകദിന ലോകകപ്പില്‍ 509 റണ്‍സ് ആണ് ഹീലി അടിച്ചെടുത്തത്. രണ്ട് സെഞ്ചുറിയും രണ്ട് അര്‍ധ സെഞ്ചുറിയും ഹീലിയുടെ അക്കൗണ്ടിലുണ്ട്. 

ആദ്യ ആറില്‍ 4 ഓസീസ് താരങ്ങള്‍

ടൂര്‍ണമെന്റിലെ ടോപ് സ്‌കോററായ ഹീലിയുടെ സ്‌ട്രൈക്ക്‌റേറ്റ് 103 ആണ്. റാങ്കിങ്ങില്‍ നാല് ഓസ്‌ട്രേലിയന്‍ താരങ്ങളാണ് ആദ്യ ആറിലുള്ളത്. ബെത് മൂണി, മെഗ് ലാനിങ്, ഹെയ്‌നസ് എന്നിവരാണ് ഹീലിക്കൊപ്പം ആദ്യ പത്തില്‍ ഇടം നേടിയ ഓസീസ് താരങ്ങള്‍. 

436 റണ്‍സ് ആണ് ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ സിവര്‍ കണ്ടെത്തിയത്. രണ്ട് സെഞ്ചുറിയും ലോകകപ്പില്‍ സിവര്‍ കുറിച്ചു. 72.66 ആണ് ബാറ്റിങ് ശരാശരി. തന്റെ മീഡിയം പേസ് ബൗളിങ്ങിലൂടെ നാല് വിക്കറ്റും സിവര്‍ വീഴ്ത്തി. 

ബൗളര്‍മാരുടെ റാങ്കിങ്ങില്‍ ഇംഗ്ലീഷ് സ്പിന്നര്‍ സോഫി ഒന്നാം സ്ഥാനം നിലനിര്‍ത്തി. ലോകകപ്പില്‍ പുറത്തെടുത്ത മികവിലൂടെ സൗത്ത് ആഫ്രിക്കന്‍ പേസര്‍ ഷബ്‌നിനം ഇസ്മയില്‍ രണ്ടാം റാങ്കിലെത്തി. ഏഴ് ഇന്നിങ്‌സില്‍ നിന്ന് 14 വിക്കറ്റാണ് ഷബ്‌നിം വീഴ്ത്തിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ,

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com