'സ്വന്തം ശൈലിയില്‍ കളി തുടരുക'; താളം കണ്ടെത്താനാവാതെ നില്‍ക്കുന്ന ഋതുരാജിനോട് ധോനി 

താളം കണ്ടെത്താനാവാതെ നില്‍ക്കകുന്ന ഋതുരാജിനോട് ധോനി സംസാരിച്ചതായാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍
ഋതുരാജ് /ഫയല്‍ ചിത്രം
ഋതുരാജ് /ഫയല്‍ ചിത്രം

മുംബൈ: സീസണില്‍ ഫോമിലേക്ക് എത്താനാവാതെ പ്രയാസപ്പെടുകയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഓപ്പണര്‍ ഋതുരാജ് ഗയ്കവാദ്. കഴിഞ്ഞ സീസണില്‍ റണ്‍വേട്ട നടത്തിയ താരത്തിന് ഇത്തവണ തുടക്കം പാളി കഴിഞ്ഞു. താളം കണ്ടെത്താനാവാതെ നില്‍ക്കകുന്ന ഋതുരാജിനോട് ധോനി സംസാരിച്ചതായാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍. 

ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ക്യാപ്റ്റനല്ല ധോനി ഇപ്പോഴെങ്കിലും ഋതുരാജിനോട് ധോനി സംസാരിച്ചതായാണ് സൂചനകള്‍. സംഭവിച്ച് പോയതിനെ കുറിച്ചോര്‍ത്ത് ആശങ്കപ്പെടേണ്ടതില്ലെന്നും സ്വതസിദ്ധമായ ശൈലിയില്‍ തന്നെ കളി തുടരാനുമാണ് ഋതുരാജിനോട് ധോനി നിര്‍ദേശിച്ചത്. 

മൂന്ന് കളിയില്‍ നിന്ന് കണ്ടെത്താനായത് രണ്ട് റണ്‍സ്

കഴിഞ്ഞ സീസണിലെ ഓറഞ്ച് ക്യാപ്പ് വിജയിയായ ഋതുരാജിന് ഈ സീസണില്‍ മൂന്ന് കളിയില്‍ നിന്ന് കണ്ടെത്താനായത് രണ്ട് റണ്‍സ് മാത്രം. ചെന്നൈ തോല്‍വികളിലേക്ക് വീഴുകയാണ് എങ്കിലും ബാറ്റിങ്ങില്‍ താളം കണ്ടെത്തി നില്‍ക്കുകയാണ് ധോനി. മൂന്ന് കളിയില്‍ നിന്ന് 89 റണ്‍സ് ധോനി കണ്ടെത്തി. ഒരു അര്‍ധ ശതകം കണ്ടെത്തിയതിനൊപ്പം രണ്ട് കളിയില്‍ ധോനി നോട്ട്ഔട്ടായാണ് നിന്നത്. 

123 ആണ് ധോനിയുടെ സ്‌ട്രൈക്ക്‌റേറ്റ്. ക്യാപ്റ്റന്‍സി രവീന്ദ്ര ജഡേജയുടെ കൈകളിലേക്ക് നല്‍കിയെങ്കിലും ഫീല്‍ഡ് സെറ്റ് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ധോനി തന്നെയാണ് തീരുമാനമെടുക്കുന്നത്. എന്നാല്‍ മൂന്ന് കളിയില്‍ നിന്ന് മൂന്ന് തോല്‍വിയുമായി എട്ടാം  സ്ഥാനത്താണ് ചെന്നൈ.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.

ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com