അത് മറഡോണയുടെ 'ദൈവത്തിന്റെ കൈ' ജേഴ്‌സിയല്ല; ലേലത്തില്‍ വെക്കുന്നത് മറ്റൊരു ജേഴ്‌സി; മറഡോണയുടെ മകള്‍ രംഗത്ത്‌

മത്സരം അവസാനിച്ചതിന് ശേഷം മറഡോണ താനുമായി ജേഴ്‌സി കൈമാറി എന്നാണ് ഇംഗ്ലണ്ടിന്റെ മധ്യനിര താരം സ്റ്റീവ് ഹോഡ്ജ് പറയുന്നത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ബ്യൂണസ് ഐറിസ്: ഈ മാസം ലേലത്തില്‍ വെക്കാന്‍ പോകുന്ന ജേഴ്‌സി തന്റെ പിതാവ് 1986 ലോകകപ്പിലെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഐതിഹാസിക ഗോള്‍ നേടിയപ്പോള്‍ അണിഞ്ഞിരുന്നതല്ലെന്ന അവകാശവാതവുമായി അര്‍ജന്റൈന്‍ ഇതിഹാസം മറഡോണയുടെ മകള്‍. മറഡോണയുടെ ദൈവത്തിന്റെ കൈ ജേഴ്‌സി ലേലത്തില്‍ വെക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ വന്നത്. 

ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇംഗ്ലണ്ടിന് എതിരെ ആദ്യ  പകുതിയില്‍ അണിഞ്ഞ ജേഴ്‌സിയാണ് ഇപ്പോള്‍ ലേലത്തില്‍ വരുന്നത് എന്നാണ് ഡാല്‍മ മറഡോണ അവകാശപ്പെടുന്നത്. ആദ്യ പകുതി ഗോള്‍രഹിത സമനിലയിലാണ് അവസാനിച്ചത്. എന്നാല്‍ മത്സരം അവസാനിച്ചതിന് ശേഷം മറഡോണ താനുമായി ജേഴ്‌സി കൈമാറി എന്നാണ് ഇംഗ്ലണ്ടിന്റെ മധ്യനിര താരം സ്റ്റീവ് ഹോഡ്ജ് പറയുന്നത്. ഹോഡ്ജിന് ലഭിച്ച ജേഴ്‌സിയാണ് ഇപ്പോള്‍ ലേലത്തില്‍ വെക്കുന്നത്. 

ജേഴ്‌സിയുടെ വിശ്വാസ്യത ഉറപ്പാക്കിയതായി ലേല കമ്പനി

എന്നാല്‍ മറഡോണയുടെ മകളുടെ വാദം ലേലത്തില്‍ വെക്കുന്ന സോത്‌ബൈ എന്ന കമ്പനി തള്ളി. ജേഴ്‌സിയുടെ വിശ്വസനീയത ഉറപ്പാക്കിയതാണെന്ന് കമ്പനി അവകാശപ്പെടുന്നു. ടണലില്‍ വെച്ച് മത്സരത്തിന് ശേഷം ഹോഡ്ജുമായി ജേഴ്‌സി കൈമാറിയത് മറഡോണയും സ്ഥിരീകരിച്ചിട്ടുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു. 

എന്നാല്‍ ഇംഗ്ലണ്ടിന് എതിരായ മത്സരത്തിന്റെ രണ്ടാം പകുതിയില്‍ തന്റെ പിതാവ് അണിഞ്ഞ ജേഴ്‌സി മറ്റൊരാളുടെ കൈകളിലാണെന്നാണ് ഡാല്‍മ മറഡോണ അവകാശപ്പെടുന്നത്. പക്ഷേ ആ ഉടമയുടെ പേര് വെളിപ്പെടുത്താന്‍ ഡാല്‍മ തയ്യാറായില്ല. എന്റെ ജീവനായ ഷര്‍ട്ട് എങ്ങനെ അയാള്‍ക്ക് നല്‍കും എന്ന് മറഡോണ പറഞ്ഞിരുന്നതായും ഡാല്‍മ പറയുന്നു. 

ഈ മുന്‍ താരം വിചാരിച്ചിരിക്കുന്നത് എന്റെ പിതാവ് രണ്ടാം പകുതിയില്‍ അണിഞ്ഞ ജഴ്‌സി സ്വന്തമാക്കി എന്നാണ്. എന്നാല്‍ ഫസ്റ്റ് ഹാഫിലെ ജേഴ്‌സിയാണ് അദ്ദേഹത്തിന്റെ പക്കലുള്ളത്. ഈ ജഴ്‌സി വാങ്ങാന്‍ പോകുന്ന ആളുകള്‍ ഇത് അറിഞ്ഞിരിക്കണം. അതുകൊണ്ടാണ് വ്യക്തമാക്കുന്നത് എന്നും ഡാല്‍മ പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.

ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com