'സീസണിന് മുന്‍പ് രോഹിത്തും രാജി പ്രഖ്യാപിക്കുമെന്ന് തോന്നി'; കോഹ്‌ലിയുടേത് പോലെ പടിയിറങ്ങുമെന്ന് മഞ്ജരേക്കര്‍

പൊള്ളാര്‍ഡിന്റെ കൈകളിലേക്ക് രോഹിത് ക്യാപ്റ്റന്‍സി നല്‍കുമെന്നാണ് മഞ്ജരേക്കര്‍ അഭിപ്രായപ്പെടുന്നത്
കോഹ്‌ലി, രോഹിത്/ഫോട്ടോ: ബിസിസിഐ, ട്വിറ്റര്‍
കോഹ്‌ലി, രോഹിത്/ഫോട്ടോ: ബിസിസിഐ, ട്വിറ്റര്‍

മുംബൈ: വിരാട് കോഹ്‌ലിയുടേത് പോലെ ഐപിഎല്‍ ക്യാപ്റ്റന്‍സി മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മയും രാജി വെക്കുമെന്ന് മുന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍. പൊള്ളാര്‍ഡിന്റെ കൈകളിലേക്ക് രോഹിത് ക്യാപ്റ്റന്‍സി നല്‍കുമെന്നാണ് മഞ്ജരേക്കര്‍ അഭിപ്രായപ്പെടുന്നത്. 

2021 ഐപിഎല്‍ സീസണിന് മുന്‍പായാണ് ക്യാപ്റ്റന്‍ സ്ഥാനത്ത് ഇത് തന്റെ അവസാന സീസണായിരിക്കും എന്ന് കോഹ് ലി പ്രഖ്യാപിച്ചത്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ക്യാപ്റ്റന്‍സിയില്‍ നിന്നുള്ള കോഹ് ലിയുടെ രാജി പ്രഖ്യാപനം ഏവരേയും ഞെട്ടിച്ചിരുന്നു. 

ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞ് കുറച്ച് റിലാക്‌സ് ചെയ്‌തേക്കുമെന്ന് തോന്നി

ഫോമിലേക്ക് എത്താന്‍ പൊള്ളാര്‍ഡിന് സാധിക്കാത്തത് ചൂണ്ടിയപ്പോഴായിരുന്നു മഞ്ജരേക്കറുടെ പ്രതികരണം. ടീമിന്റെ മൂല്യം കൂട്ടാന്‍ പൊള്ളാര്‍ഡിന് ഇപ്പോഴും കഴിയുന്നു. കോഹ് ലിയുടേത് പോലെ രോഹിത് ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞ് കുറച്ച് റിലാക്‌സ് ചെയ്‌തേക്കുമെന്ന് ഈ സീസണ്‍ ആരംഭിക്കുന്നതിന് മുന്‍പ് എനിക്ക് തോന്നി, മഞ്ജരേക്കര്‍ പറയുന്നു. 

ബാറ്റര്‍ മാത്രമായി രോഹിത് കളിച്ച്, ഉത്തരവാദിത്വങ്ങള്‍ പൊള്ളാര്‍ഡിന്റെ കൈകളിലേക്ക് നല്‍കുമെന്ന് തോന്നിച്ചു. രാജ്യാന്തര ക്രിക്കറ്റില്‍ മികച്ച ക്യാപ്റ്റനാണ് പൊള്ളാര്‍ഡ്. ഇപ്പോഴും പൊള്ളാര്‍ഡ് പ്രാപ്തനാണ്. പൊള്ളാര്‍ഡിന്റെ ബാറ്റില്‍ നിന്ന് വരുന്ന സിക്‌സുകളിലൂടെ എനിക്കത് മനസിലാകുന്നു. 

സമ്മര്‍ദം നിറയുന്ന കളികളില്‍ പൊള്ളാര്‍ഡ് തന്റെ സംഭാവന നല്‍കും. എന്നാല്‍ അവിടെ വരെ മുംബൈ എത്തണം. അത് പൊള്ളാര്‍ഡിന്റെ കൈകളില്‍ അല്ല. സീസണില്‍ ഉടനീളം മുംബൈക്കായി പൊള്ളാര്‍ഡ് സംഭാവന നല്‍കിയിട്ടില്ല. സമ്മര്‍ദം നിറഞ്ഞ ഒരു കളിയില്‍ ടീമിനെ മുന്‍പോട്ട് കൊണ്ടുപോകും. മറ്റുള്ളവര്‍ നന്നായി കളിക്കണം. കാരണം പൊള്ളാര്‍ഡ് തന്റെ പതിവ് ജോലിയാണ് ചെയ്യുന്നത്, മഞ്ജരേക്കര്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com