'ഹാട്രിക് ക്യാപ്റ്റൻ'; എതിരില്ലാത്ത അഞ്ച് ​ഗോളിന് രാജസ്ഥാനെ തകർത്ത് കേരളം 

നായകൻ ജിജോ ജോസഫ് മൂന്ന് ​ഗോളുകൾ നേടി
വിഡിയോ സ്ക്രീൻഷോട്ട്
വിഡിയോ സ്ക്രീൻഷോട്ട്

മലപ്പുറം: 75ാമത് സന്തോഷ് ട്രോഫി ഫുട്ബാൾ ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ കേരളത്തിന് വിജയത്തുടക്കം. എതിരാളികളായ രാജസ്ഥാനെ എതിരില്ലാത്ത അഞ്ച് ​ഗോളിന് തോൽപ്പിച്ചാണ് കേരളം തുടക്കമിട്ടത്. പയ്യനാട് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ നായകൻ ജിജോ ജോസഫ് ഹാട്രിക് കുറിച്ചു. 

ആദ്യ പകുതിയിൽ രണ്ടും രണ്ടാം പകുതിയിൽ മൂന്നു ഗോളുകളാണ് കേരളം നേടിയത്. ആദ്യ പകുതിയിൽ ജിജോ ജോസഫും നിജോ ഗിൽബർട്ടും കേരളത്തിനായി സ്കോർ ചെയ്തു. മത്സരം തുടങ്ങി ആറാം മിനിറ്റിൽ ഫ്രീകിക്കിലൂടെയായിരുന്നു ജിജോയുടെ ആദ്യ ​ഗോൾ. പിന്നീട് രണ്ടാം പകുതിയിൽ 57,62 മിനിറ്റുകളിലായി വീണ്ടും വല കുലുക്കി. 81‍–‍‍‍ാം മിനിറ്റിൽ അജയ് അലക്സും കേരളത്തിനായി ​ഗോൾ നേടി. 

ഇതുവരെ 13 തവണ സന്തോഷ് ട്രോഫിക്ക് ആതിഥേയത്വം വഹിച്ച കേരളം 14 തവണ ഫൈനൽ കളിച്ചിട്ടുണ്ട്. ആറ് തവണ കിരീടം നേടി.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com