‘20222‘ലെ ഐപിഎല്ലോ? വർഷം തെറ്റി ധവാൽ കുൽക്കർണിയുടെ ഹാഷ്ടാ​ഗ്; പിന്നെ ട്രോൾ മഴ! 

വർഷത്തിന്റെ സ്ഥാനത്ത് 2022നു പകരം ‘20222‘ ഐപിഎൽ എന്ന ഹാഷ്ടാഗോടെയായിരുന്നു ധവാൽ കുൽക്കർണിയുടെ ട്വീറ്റ്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മുംബൈ: ഐപിഎല്ലിലേക്ക് എത്തുമെന്ന സൂചനകൾ നൽകി വെറ്ററൻ പേസർ ധവാൽ കുൽക്കർണി. ഇക്കാര്യം സംബന്ധിച്ച് ട്വിറ്ററിൽ കുറിപ്പിട്ട അദ്ദേഹത്തിന് പക്ഷേ ഒരു അബദ്ധം പിണഞ്ഞു. പിന്നാലെ ട്രോളുകളുമായി ആരാധകരും കളം നിറഞ്ഞു. ട്വിറ്റർ സന്ദേശത്തിൽ താരം കുറിച്ച വർഷം തെറ്റായിരുന്നു. പിന്നാലെയാണ് ട്രോൾ മേളം. 

‘2022 ഐപിഎല്ലിൽ ഞാൻ ഏതു ടീമിനൊപ്പമാണു പോകുന്നത്’– എന്നാണ് ട്വീറ്റിലൂടെ താരം നൽകാൻ ഉദ്ദേശിച്ച സന്ദേശം. പക്ഷേ വർഷത്തിന്റെ സ്ഥാനത്ത് 2022നു പകരം ‘20222‘ ഐപിഎൽ എന്ന ഹാഷ്ടാഗോടെയായിരുന്നു ധവാൽ കുൽക്കർണിയുടെ ട്വീറ്റ്. ഒരു അക്കം കൂടിപ്പോയതാണു അബ​​ദ്ധമായത്.

2022ൽ ജീവിക്കുന്ന താങ്കൾ ഇനി 20222ലേക്കാണോ പോകാൻ പോകുന്നത് എന്നാണ് ആരാധകരിൽ ഒരാൾ ട്വീറ്റ് ചെയ്തത്. ട്വീറ്റിലെ തെറ്റായ ഹാഷ്ടാഗ് ധവാൽ ഇതുവരെ നീക്കം ചെയ്തിട്ടില്ല എന്നതും ശ്രദ്ധേയമാണ്. 

മുംബൈ ഇന്ത്യൻസിലേക്കുള്ള പ്രവേശനം ലക്ഷ്യമിട്ടാണു ധവാലിന്റെ ട്വീറ്റ് എന്ന് ഐപിഎൽ വൃത്തങ്ങൾ സൂചിപ്പിക്കുന്നു. സീസണിലെ ഇനിയുള്ള മത്സരങ്ങളിൽ ധവാൽ മുംബൈയുടെ ഭാഗമാകുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. നിർണായക സമയത്ത് ധവാലിന്റെ സേവനം മുംബൈയ്ക്കു ഗുണം ചെയ്യുമെന്നു രോഹിത് ശർമ പറഞ്ഞതായും റിപ്പോർട്ടുകളുണ്ട്. 

ഐപിഎല്ലിൽ 92 മത്സരങ്ങൾ കളിച്ചിട്ടുള്ള താരമാണു ധവാൽ. മുംബൈ ഇന്ത്യൻസ്, രാജസ്ഥാൻ റോയൽസ്, ഗുജറാത്ത് ലയൺസ് ടീമുകൾക്കായി വിവിധ ഘട്ടങ്ങളിൽ കളത്തിലിറങ്ങി.

ഈ വാർത്ത വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com