മുംബൈ: അടുത്തിടെ വിവാഹിതരായ ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ഗ്ലെൻ മാക്സ്വെൽ ഇന്ത്യൻ വംശജയായ വധു വിനി രാമനും ഗംഭീര സ്വീകരണമൊരുക്കി ഐപിഎൽ ടീം റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. മത്സരങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് ബാംഗ്ലൂർ ടീം പ്രിയ താരത്തിനും ഭാര്യയ്ക്കും സ്വീകരണമൊരുക്കിയത്.
പാട്ടും നൃത്തവുമായി വിരാട് കോഹ്ലി അടക്കമുള്ള താരങ്ങൾ ചടങ്ങിനെ കളർഫുളാക്കി. ആഘോഷത്തിന്റെ വീഡിയോ ആർസിബി പുറത്തുവിട്ടു.
ടീം ക്യാപ്റ്റൻ ഫാഫ് ഡുപ്ലസിയും ടീമിലെ മറ്റു വിദേശ താരങ്ങളും അവരുടെ ഭാര്യമാരുമെല്ലാം പരമ്പരാഗത ഇന്ത്യൻ വേഷങ്ങളണിഞ്ഞാണ് പരിപാടിക്കെത്തിയത്. പിങ്ക് കുർത്തയും പൈജാമയും ധരിച്ചെത്തിയ ഡുപ്ലസിയും പച്ച സാരിയിലെത്തിയ ഭാര്യ ഇമാരിയും ശ്രദ്ധ നേടി.
ഇക്കഴിഞ്ഞ മാർച്ച് 27നായിരുന്നു തമിഴ് ആചാര പ്രകാരം ഗ്ലെൻ മാക്സ്വെൽ – വിനി രാമൻ വിവാഹം. ഇതിനായി പരമ്പരാഗത മഞ്ഞ നിറത്തിൽ തമിഴിൽ അച്ചടിച്ച വിവാഹക്ഷണക്കത്ത് സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു.
മെൽബണിൽ ജനിച്ചു വളർന്ന വിനി ചെന്നൈ വെസ്റ്റ് മാമ്പലം സ്വദേശിയാണ്. 2017 മുതൽ പ്രണയത്തിലായ ഇരുവരും കഴിഞ്ഞ വർഷം ഇന്ത്യൻ ആചാരപ്രകാരം വിവാഹ നിശ്ചയം നടത്തിയിരുന്നു. കോവിഡ് വ്യാപനത്തെ തുടർന്നു വിവാഹം നടത്താനായില്ല. വിനി ജനിച്ചത് ഓസ്ട്രേലിയയിൽ ആണെങ്കിലും മാതാപിതാക്കൾ തമിഴ് പാരമ്പര്യം തുടരുന്നവരാണ്. 2017 മുതൽ ഇരുവരും പ്രണയത്തിലാണ്.
ഈ വാർത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ