ബിര്‍മിങ്ഹാം: പാകിസ്ഥാന്റെ രണ്ട് ബോക്‌സിങ് താരങ്ങളെ ബിര്‍മിങ്ഹാം വിമാനത്താവളത്തില്‍ നിന്ന് കാണാതായി. നാട്ടിലേക്ക് മടങ്ങാനായി ബിര്‍മിങ്ഹാം വിമാനത്താവളത്തില്‍ പാകിസ്ഥാന്‍ സംഘം എത്തിയപ്പോഴാണ് സംഭവം.
സുലൈമാന്‍ ബലോച്, നസീറുള്ള എന്നിവരെയാണ് കാണാതായത്. കളിക്കാരെ കാണാതായത് പാകിസ്ഥാന്‍ ബോക്‌സിങ് ഫെഡറേഷന്‍ സ്ഥിരീകരിച്ചു. ഇവരെ കണ്ടെത്തുന്നതിനായി യുകെയിലെ പാകിസ്ഥാന്‍ ഹൈക്കമ്മീഷനെ ടീം മാനേജ്‌മെന്റ് സമീപിച്ചിട്ടുണ്ട്. കാണാതായ രണ്ട് താരങ്ങളുടേയും പാസ്‌പോര്‍ട്ട് ഉള്‍പ്പെടെയുള്ള ഡോക്യുമെന്റുകള്‍ ഫെഡറേഷന്‍ ഒഫീഷ്യലുകളുടെ പക്കലാണ്.
സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ പാകിസ്ഥാന്‍ ഒളിംപിക്‌സ് അസോസിയേഷന്‍ നാലംഗ കമ്മറ്റിയെ നിയോഗിച്ചു. ഹംഗറിയില്‍ വെച്ച് നടന്ന സ്വിമ്മിങ് ലോക ചാമ്പ്യന്‍ഷിപ്പിന് പിന്നാലെ പാകിസ്ഥാന്റെ സ്വിമ്മിങ് താരം ഫൈസാന്‍ അക്ബറിനേയും കാണാതായിരുന്നു. രണ്ട് മാസം മാത്രം മുന്‍പാണ് സംഭവം. മത്സരത്തില്‍ പങ്കെടുക്കും മുന്‍പാണ്് അക്ബറിനെ കാണാതായത്.
ബോക്‌സിങ്ങില്‍ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മെഡല്‍ നേടാന്‍ പാകിസ്ഥാന് കഴിഞ്ഞിരുന്നില്ല. രണ്ട് സ്വര്‍ണം ഉള്‍പ്പെടെ എട്ട് മെഡലാണ് ബിര്‍മിങ്ഹാം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പാക് സംഘം നേടിയത്. ഭാരോദ്വഹനത്തിനും ജാവലിന്‍ ത്രോയിലുമായിരുന്നു സ്വര്‍ണം.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക