'സച്ചിന് എല്ലാം അറിയാം, എന്നാല്‍ ഒന്നും പ്രതീക്ഷിക്കുന്നില്ല'; സാമ്പത്തിക പ്രയാസങ്ങള്‍ ചൂണ്ടി വിനോദ് കാംബ്ലി

സാമ്പത്തിക പ്രയാസങ്ങളെ തുടര്‍ന്ന് ജീവിക്കാന്‍ കഷ്ടപ്പെടുകയാണെന്ന് ഇന്ത്യന്‍ മുന്‍ താരം വിനോദ് കാംബ്ലി
വിനോദ് കാംബ്ലി, സച്ചിന്‍/ഫോട്ടോ: എഎഫ്പി
വിനോദ് കാംബ്ലി, സച്ചിന്‍/ഫോട്ടോ: എഎഫ്പി

മുംബൈ: സാമ്പത്തിക പ്രയാസങ്ങളെ തുടര്‍ന്ന് ജീവിക്കാന്‍ കഷ്ടപ്പെടുകയാണെന്ന് ഇന്ത്യന്‍ മുന്‍ താരം വിനോദ് കാംബ്ലി. ബിസിസിഐയില്‍ നിന്ന് ലഭിക്കുന്ന 30,000 രൂപ പെന്‍ഷന്‍ മാത്രമാണ് ഇപ്പോള്‍ തന്റെ ഏക വരുമാന മാര്‍ഗം എന്നും വിനോദ് കാംബ്ലി പറയുന്നു. 

സാമ്പത്തിക പ്രതിസന്ധി സംബന്ധിച്ച് സച്ചിന്‍ ടെണ്ടുല്‍ക്കറിന് അറിയുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോടും കാംബ്ലി പ്രതികരിച്ചു. സച്ചിന് എല്ലാം അറിയാം. പക്ഷേ ഒന്നും പ്രതീക്ഷിക്കുന്നില്ല. ടെണ്ടുല്‍ക്കര്‍ മിഡില്‍സെക്‌സ് ഗ്ലോബല്‍ അക്കാദമിയിലെ അസൈന്‍മെന്റ് സച്ചിന്‍ എനിക്ക് നല്‍കിയിരുന്നു. നല്ല സുഹൃത്താണ് സച്ചിന്‍. എല്ലായ്‌പ്പോഴും എനിക്കൊപ്പം ഉണ്ടായിരുന്നു, വിനോദ് കാംബ്ലി പറയുന്നു.  

മുംബൈ ക്രിക്കറ്റ് അസോസിയേഷനോട് ഞാന്‍ സഹായം തേടിയിരുന്നു. എനിക്കൊരു കുടുംബം നോക്കാനുണ്ട്. എന്നെ നിങ്ങള്‍ക്ക് ആവശ്യമുണ്ടെങ്കില്‍ ഞാന്‍ അവിടേക്ക് എത്തുമെന്ന് എംസിഎയോട് എപ്പോഴും പറഞ്ഞിരുന്നു. മുംബൈ ക്രിക്കറ്റ് എനിക്ക് ഒരുപാട് നല്‍കിയിട്ടുണ്ട്. ഈ കളിയോടാണ് ഞാന്‍ കടപ്പെട്ടിരിക്കുന്നത്, വിനോദ് കാംബ്ലി പറയുന്നു. 

ഇത് വേദനിപ്പിക്കുന്നതാണ്. ഞാന്‍ പണക്കാരനായല്ല ജനിച്ചത്. ക്രിക്കറ്റ് കളിച്ചാണ് ജീവിതത്തില്‍ മുന്നേറിയത്. ഈ കളിയിലൂടെയാണ് എനിക്ക് എല്ലാം ലഭിച്ചത്. ദാരിദ്ര്യം അറിഞ്ഞാണ് വളര്‍ന്നത്. ചില ദിവസങ്ങളില്‍ ഭക്ഷണം ഉണ്ടാവില്ല. ഇപ്പോള്‍ എനിക്ക് അസൈന്‍മെന്റ്‌സ് ലഭിക്കണം. യുവ താരങ്ങള്‍ക്കൊപ്പം ജോലി ചെയ്യാനാവണം. മുംബൈ അമോലിനെ മുഖ്യ പരിശീലകനായി നിയമിച്ചതായി അറിയാം. എന്നാല്‍ എന്നെ എവിടെയെങ്കിലും ആവശ്യം ഉണ്ടെങ്കില്‍ ഞാന്‍ അവിടെയുണ്ടാവും, കാംബ്ലി വ്യക്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com